കോതമംഗലം: പുന്നേക്കാട് എക്‌സൈസ് ജീപ്പിന് തീയിട്ട പ്രതി പിടിയില്‍. പുന്നേക്കാട് കളപ്പാറ പാലക്കല്‍ ജിത്ത്് (19) ആണ് പിടിയിലായത്. തിങ്കളാഴ്ച രാത്രി 9.45 ഓടെയാണ് സംഭവം. പുന്നേക്കാട് ജംങ്ങ്ഷന് സമീപം റോഡ് അരുകിലായി സ്ഥിതി ചെയ്യുന്ന കുട്ടമ്പുഴ എക്‌സൈസ് റേഞ്ച് ഓഫീസിന്റെ മുറ്റത്ത് പാര്‍ക്ക് ചെയ്ത ജീപ്പിന് ആണ് തീയിട്ടത്. പുകയും മണവും ശ്രദ്ധയിൽപ്പെട്ട് നൈറ്റ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പാറാവുകാരനും സമീപവാസികളും ഓടിയെത്തിയാണ് തീയണച്ചത്. അപ്പോഴേക്കും പ്രതി ഓടിമറഞ്ഞു. ജീപ്പിന്റെ പിന്‍വശത്തെ പടുതയില്‍ മണ്ണെണ്ണ ഒഴിച്ച് തീയുടകയായിരുന്നുവെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. ജീവനക്കാര്‍ കണ്ടതിനാല്‍ തീ ആളി പടരും മുമ്പേ കെടുത്താനായി. പിന്‍ഭാഗത്തെ പടുത പൂര്‍ണമായും മുകളിലെ പടുത ഭാഗികമായും കത്തിയിട്ടുണ്ട്. കോതമംഗലം പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ വര്‍ഷം കഞ്ചാവ് കേസില്‍ ജിത്തിനെ എക്‌സൈസ് അറസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട പകയും അമര്‍ഷവും ആണ് തീയിടാന്‍ കാരണമെന്ന് പ്രതി പോലീസിനോട് കുറ്റസ്സമതം നടത്തിയത്. പ്രതിയെ നാളെ (15/11) കോടതിയില്‍ ഹാജരാക്കും.
