പോത്താനിക്കാട് : വാഹന മോഷണ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. അടിമാലി കാംകോ ജംഗ്ഷനില്‍ താമസിക്കുന്ന പുത്തന്‍പുരയ്ക്കല്‍ വിജില്‍ (21) നെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. കാലാമ്പൂര്‍ സ്വദേശി ഷാജിയുടെ ഉടമസ്ഥതയിലുള്ള മിനിലോറിയാണ് ഇയാള്‍ മോഷ്ടിച്ചത്. ഇന്‍സ്പെക്ടര്‍ എസ്.എസ്.സജി, എസ് ഐ മാരായ കെ.ടി.സാബു, പി.കെ.സാബു, പി.പി.പൗലോസ് എ.എസ് ഐ വി.സി.സജി എസ് സി പി ഒ നവാസ്, സി പി ഒ മാരായ സുമേഷ്, ദീപു.പി.കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു.
