Connect with us

Hi, what are you looking for?

NEWS

താലൂക്കാശുപത്രിയിൽ 24 മണിക്കുറും ലാബ് സൗകര്യം ഉറപ്പാക്കണമെന്ന് ആം ആദ്മി പാർട്ടി

കോതമംഗലം: താലൂക്കാശുപത്രിയിൽ 24 മണിക്കുറും ലാബ് സൗകര്യം ഉറപ്പാക്കണമെന്ന് ആം ആദ്മി പാർട്ടി താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.കോതമഗലം താലൂക്കിലെ 8 പഞ്ചായത്തുകളും ഓരു മുൻസിപ്പാലിറ്റിയും ഉൾപ്പെടുന്നതും ഹൈറേഞ്ചിൻ്റെ കവാടവുമായതിനാൽ ദിനംപ്രതി ആയിരക്കണക്കിന് രോഗികളുമാണ് 24 മണിക്കൂറിലും ചികിത്സ തേടി താലൂക്ക് ആശുപത്രിയിൽ എത്തുന്നത് . 9 ആദിവാസി ഊരുകളും താലൂക്ക് ആശുപത്രി പരുതിയിൽ ഉണ്ട്. വൈകുന്നേരം 7 ന് ശേഷം ചികിൽസ തെടുന്ന ആദി വാസികൾ ഉൾപ്പടടെയുള്ളവർക്ക് ഒരു ചെറിയ ലാബു ടെസ്റ്റുകൾ പോലും താലൂക്കാശുപത്രിയിൽ ലഭ്യമല്ല. രാതികാലങ്ങളിൽ അപകടത്തിൽപ്പെട്ട് വരുന്നവർക്ക് എക്സ‌റെ പോലും എടുക്കുന്നതിനുള്ള സൗകര്യമില്ല .ഇത്മൂലം വൻ തുക നൽകി പുറമെയുള്ള ലാബിനെ ആശ്രയിക്കണ്ട അവസ്ഥയാണ്. ആദി വാസി ഊരുകളിൽ നിന്നും വരുന്ന ആദിവാസികൾക്കും. സാധാരണക്കാരായ പാവപ്പെട്ടവർക്കും ഇത് വളരെയറെ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.

അടിസ്ഥാന സൗകര്യമായ ആശുപത്രി സമുച്ചയങ്ങൾ ഉണ്ടെങ്കിലും ഇത്തരം പ്രശ്‌നങ്ങൾ കൂടി അടിയന്തിരമായി പരിഹരിക്കേണ്ടതുണ്ട് കൂടാതെ ഒരു സി.റ്റി. സ്ക‌ാൻ സംവിധാ നവും വളരെ അത്യാവശ്യമാണ്. സകാനിംഗ് യൂണിറ്റ് ജല്ലാത്തതു മൂലം ഭീമ മായ തുക നൽകി പുറമെയുള്ള ആശുപത്രികളെ സമീപിക്കേണ്ട അവസ്ഥയാണ്. പല ഡോക്‌ടർമാരും അവധി ആണെന്ന് കൃത്യമായി പ്രദർശിപ്പക്കാത്തതും ഓ.പി ചീട്ട് എടുക്കുന്നവരെ അറിയിക്കാത്തതും ബുദ്ധിമുട്ടിലാക്കുന്നുണ്ട്. അടിയന്തിര മായി 24 മണിക്കൂറും ലാബും, എക്‌സറേ ഉൾപ്പട പ്രവർത്തന സജജമാക്കണ മെന്നും ഇത്തരം പ്രശ്ന‌ങ്ങൾക്ക് ശ്വാശത പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പട്ട് എറണാകുളം ജില്ല മെഡിക്കലോഫിസർക്ക് പരാതി നൽകിയതായും അറിയിച്ചു.സാബു കുരിശിങ്കൽ അദ്ധ്യക്ഷത വഹിച്ചു. വിജോയി പുളിക്കൽ, എൽദോ പീറ്റർ,കെ എസ് ഗോപിനാഥൻ, ജോസ് മാലിക്കുടി, ഷാജൻ കറുകിടം, യോഹന്നൻ വെണ്ടുവഴി എന്നിവർ പങ്കെടുത്തു .

You May Also Like

NEWS

കോതമംഗലം : കവളങ്ങാട്, കുട്ടമ്പുഴ പഞ്ചായത്തുകളിൽ വന്യ മൃഗ ശല്യവുമായി ബന്ധപ്പെട്ട് 18.5 കിലോമീറ്റർ ദൂരം സോളാർ ഫെൻസിങ് സ്ഥാപിക്കുന്നതിനായി 73 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ ആ...

NEWS

കോതമംഗലം: നഗരസഭക്കു കീഴിലുള്ള പൂട്ടിക്കിടക്കുന്ന മുനിസിപ്പൽ ലൈബ്രറികൾ ഉടൻ തുറന്ന് പ്രവർത്തിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ്സ് കോതമംഗലം നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻസിപ്പൽ ഓഫിസിന് മുന്നിൽ പുസ്തകങ്ങൾ വായിച്ച് പ്രതിഷേധിച്ചു. നിയോജകമണ്ഡലം...

NEWS

പോത്താനിക്കാട്: പൈങ്ങോട്ടൂര്‍ കാവുംപാറ – പിട്ടാപ്പിള്ളിക്കവല റോഡിലെ ദുര്‍ബലമായ ചെക്ഡാമും പാര്‍ശ്വഭിത്തിയും പുനര്‍നിര്‍മിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ആറു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പൈങ്ങോട്ടൂര്‍ തോടിനു കുറുകെ നിര്‍മിച്ച ചെക്ക് ഡാമാണിത്. വേനല്‍ കാലത്ത് വെള്ളം...

ACCIDENT

കോതമംഗലം: മുനിസിപ്പൽ ബസ് സ്റ്റാൻഡിനു മുന്നിൽ തടി കയറ്റിവന്ന ലോറി മറിഞ്ഞു. ആലുവ-മൂന്നാർ റൂട്ടിലാണ് അപകടം നടന്നത്. സംഭവത്തിൽ ആർക്കും പരിക്കില്ല. ഇന്ന് രാവിലെ ആറ് മണിയോടെയാണ് ഹൈറേഞ്ച് ഭാഗത്തുനിന്ന് യൂക്കാലിയുടെ തടി...