കോതമംഗലം: താലൂക്കാശുപത്രിയിൽ 24 മണിക്കുറും ലാബ് സൗകര്യം ഉറപ്പാക്കണമെന്ന് ആം ആദ്മി പാർട്ടി താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.കോതമഗലം താലൂക്കിലെ 8 പഞ്ചായത്തുകളും ഓരു മുൻസിപ്പാലിറ്റിയും ഉൾപ്പെടുന്നതും ഹൈറേഞ്ചിൻ്റെ കവാടവുമായതിനാൽ ദിനംപ്രതി ആയിരക്കണക്കിന് രോഗികളുമാണ് 24 മണിക്കൂറിലും ചികിത്സ തേടി താലൂക്ക് ആശുപത്രിയിൽ എത്തുന്നത് . 9 ആദിവാസി ഊരുകളും താലൂക്ക് ആശുപത്രി പരുതിയിൽ ഉണ്ട്. വൈകുന്നേരം 7 ന് ശേഷം ചികിൽസ തെടുന്ന ആദി വാസികൾ ഉൾപ്പടടെയുള്ളവർക്ക് ഒരു ചെറിയ ലാബു ടെസ്റ്റുകൾ പോലും താലൂക്കാശുപത്രിയിൽ ലഭ്യമല്ല. രാതികാലങ്ങളിൽ അപകടത്തിൽപ്പെട്ട് വരുന്നവർക്ക് എക്സറെ പോലും എടുക്കുന്നതിനുള്ള സൗകര്യമില്ല .ഇത്മൂലം വൻ തുക നൽകി പുറമെയുള്ള ലാബിനെ ആശ്രയിക്കണ്ട അവസ്ഥയാണ്. ആദി വാസി ഊരുകളിൽ നിന്നും വരുന്ന ആദിവാസികൾക്കും. സാധാരണക്കാരായ പാവപ്പെട്ടവർക്കും ഇത് വളരെയറെ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.
അടിസ്ഥാന സൗകര്യമായ ആശുപത്രി സമുച്ചയങ്ങൾ ഉണ്ടെങ്കിലും ഇത്തരം പ്രശ്‌നങ്ങൾ കൂടി അടിയന്തിരമായി പരിഹരിക്കേണ്ടതുണ്ട് കൂടാതെ ഒരു സി.റ്റി. സ്കാൻ സംവിധാ നവും വളരെ അത്യാവശ്യമാണ്. സകാനിംഗ് യൂണിറ്റ് ജല്ലാത്തതു മൂലം ഭീമ മായ തുക നൽകി പുറമെയുള്ള ആശുപത്രികളെ സമീപിക്കേണ്ട അവസ്ഥയാണ്. പല ഡോക്‌ടർമാരും അവധി ആണെന്ന് കൃത്യമായി പ്രദർശിപ്പക്കാത്തതും ഓ.പി ചീട്ട് എടുക്കുന്നവരെ അറിയിക്കാത്തതും ബുദ്ധിമുട്ടിലാക്കുന്നുണ്ട്. അടിയന്തിര മായി 24 മണിക്കൂറും ലാബും, എക്‌സറേ ഉൾപ്പട പ്രവർത്തന സജജമാക്കണ മെന്നും ഇത്തരം പ്രശ്നങ്ങൾക്ക് ശ്വാശത പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പട്ട് എറണാകുളം ജില്ല മെഡിക്കലോഫിസർക്ക് പരാതി നൽകിയതായും അറിയിച്ചു.സാബു കുരിശിങ്കൽ അദ്ധ്യക്ഷത വഹിച്ചു. വിജോയി പുളിക്കൽ, എൽദോ പീറ്റർ,കെ എസ് ഗോപിനാഥൻ, ജോസ് മാലിക്കുടി, ഷാജൻ കറുകിടം, യോഹന്നൻ വെണ്ടുവഴി എന്നിവർ പങ്കെടുത്തു .