കോതമംഗലം: കോട്ടയം സർക്കാർ കോളേജിൽ നേഴ്സിംഗ് വിദ്യാർത്ഥികളുടെ റാഗിങ്ങിൽ പ്രതിക്ഷേധിച്ച് ആംആദ്മി പാർട്ടി കോതമംഗലം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോതമംഗലത്ത് മെഴുകുതിരി ദീപം തെളിയിച്ച് പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.
നിയോജക മണ്ഡലം പ്രസിഡന്റ് വിജോയി പുളിക്കൽ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം സർക്കാർ നേഴ്സിംഗ് കോളേജിൽ നടന്ന റാഗിംങ്ങിൽ സർക്കാർ കലാലയ രാഷ്ട്രീയത്തിൽ കടിഞ്ഞാണിടാതെ അക്രമരാഷ്ട്രീയത്തെ പ്രോൽസാഹിപ്പിക്കുന്ന നിലപാടാണെന്നും പൂക്കോട് വെറ്റിറിനറി കോളേജിലെ സിദ്ധാർത്ഥന്റെ മരണത്തിലും പാഠങ്ങൾ ഉൾകൊള്ളാൻ ഇനിയും കേരളത്തിന് കഴിഞ്ഞിട്ടില്ലെന്നും യോഗം ഉത്‌ഘാടനം ചെയ്ത് സംസാരിച്ച പാർട്ടി സംസ്ഥാന കമ്മറ്റിയംഗം ജോൺസൻ കറുകപിള്ളിൽ പറഞ്ഞു.
കേരളം രാസലഹരിയുൾപ്പെടെയുള്ള മയക്ക്മരുന്നുകളുടെ ഹബ്ബായി മാറിയെന്നും അഭ്യന്തരവകുപ്പ് തികച്ചും പരാജയമാണെന്നും, കഴിഞ്ഞ പത്ത് വർക്ഷമായി സർക്കാരിനെ വിമർശിക്കാനും അഴിമതിക്കാരായി ചിത്രികരിക്കുവാനും വ്യഗ്രത കാട്ടുന്ന പ്രതിപക്ഷം 2013 ൽ ബ്രൂവറിയുടെ അഴിമതി അറിഞ്ഞിട്ടും ഒന്നും മിണ്ടാതെ ഇരുന്നിട്ട് ഇപ്പോൾ നടത്തുന്ന ജൽപനം കേരളത്തിലെ ജനം തിരിച്ചറിഞ്ഞെന്നും കേരളത്തിൽ ഒരു പ്രതിപക്ഷം ഇല്ലായെന്നും മുഖ്യപ്രഭാഷണത്തിൽ ആം ആദ്മി പാർട്ടി എറണാകുളം ജില്ലാ വൈസ് പ്രസിന്റ് ഗോപിനാഥൻ കെ.എസ് കുറ്റപ്പെടുത്തി. റാഗിംങ്ങിനിരയായ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിയോജക മണ്ഡലം സെക്രട്ടറി റെജി ജോർജ് മെഴുകുതിരി ദീപം തെളിയിച്ച് പ്രതിജ്ഞ ചെല്ലി കൊടുത്തു. എം ഏ രവി കീരംപാറ, പിയേഴ്സൻ കെ ഐസക്ക്, സീ. കെ. കുമാരൻ, ട്രഷറാർ ലാലു മാത്യു, അനി പീ.റ്റി മുൻസിപ്പൽ മണ്ഡലം പ്രസിഡന്റ് സാബു കുരിശിങ്കൽ, ലീഗൽ വിംഗ് പ്രസിഡന്റ് ഹെൻസൻ കണ്ണാടൻ, ചെറിയാൻ പെലക്കുടി, വനിതാ വിംഗ് പ്രസിഡന്റ് ശാന്തമ്മ ജോർജ്, തങ്കച്ചൻ കോട്ടപ്പടി, സുരേഷ് ഐ എസ് , രാജപ്പൻ നേര്യമംഗലം, രവി ഇഞ്ചുർ, ബിനോയി വർഗ്ഗീസ്, എന്നിവർ പ്രസംഗിച്ചു.
