വാരപ്പെട്ടി: ആം ആദ്മി പാർട്ടി വാരപ്പെട്ടി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്തത്തിൽ KSEB യുടെ കഴുത്തറപ്പൻ കൊള്ളക്കെതിരെ വാരപ്പെട്ടി കവലയിൽ പ്രതിഷേധ സംഗമം നടത്തി. ആം ആദ്മി പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മണ്ഡലം കോർഡിനേറ്ററുമായ ജോൺസൺ കറുകപ്പിള്ളിൽ യോഗം ഉത്ഘാടനം ചെയ്തു. KSEB കേരള ജനതയെ കൊള്ളയടിക്കുന്ന സംഘമായി മാറിയിരിക്കുകയാണന്നും വൈദ്യുതി ചാർജ് വർദ്ധനവിലൂടെ സർക്കാർ പൊതുജനത്തെ വെല്ലുവിളിക്കുകയുമാണെന്നും അദ്ദേഹം പറഞ്ഞു.
എഎപി വരപ്പെട്ടി പഞ്ചായത്ത് പ്രസിഡൻറ് കെ സി ബോസ് അദ്ധ്യഷത വഹിച്ചു. പാർട്ടിയുടെ മുതിർന്ന നേതാവും മുൻ ജില്ലാകമ്മിറ്റി അംഗവുമായ രവി കീരംപാറ മുഖ്യപ്രഭാഷണം നടത്തി . പിയോഴ്സൺ ഐസക്ക്, എൽദോ പീറ്റർ, ബാബു പിച്ചാട്ട്, ഷാജു കൂത്തമറ്റം, കുഞ്ഞിത്തൊമ്മൻ, രവി ഇഞ്ചൂർ, ജേക്കബ്, ജോയി കാട്ടുച്ചിറ, ദിവാകരൻ എന്നിവർ സംസാരിച്ചു.