Connect with us

Hi, what are you looking for?

NEWS

ഉരുകുന്ന വെയിലിലും ആവേശത്തോടെ സ്വീകരണം

കോതമംഗലം: മീനമാസത്തിലെ കത്തുന്ന വെയിലിലും ആവേശോജ്ജ്വലമായ സ്വീകരണമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്സ് ജോര്‍ജ്ജിന് ലഭിച്ചത്. രാവിലെ 7.30 ന് കുട്ടമ്പുഴ പഞ്ചായത്തിലെ എളംബ്ലാശ്ശേരിയില്‍ നിന്ന് ആരംഭിച്ച പര്യടനത്തിന്‍റെ ഉദ്ഘാടനം സിപിഐ എം സംസ്ഥാന കമ്മറ്റിയംഗം എസ്. സതീഷ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കീരംപാറ, പിണ്ടിമന, വടാട്ടുപാറ പഞ്ചായത്തുകളിലും മുനിസിപ്പല്‍ ഈസ്റ്റ് മേഖലയിലും പര്യടനം നടത്തി.

ആന്‍റണി ജോണ്‍ എംഎല്‍എ, സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം ആര്‍. അനില്‍കുമാര്‍, ഏരിയ സെക്രട്ടറി കെ.എ. ജോയി, സിപിഐ. സംസ്ഥാന കമ്മറ്റിയംഗം ഇ.കെ. ശിവന്‍, താലൂക്ക് സെക്രട്ടറി പി.ടി. ബെന്നി, കേരള കോണ്‍ഗ്രസ് (എം) നിയോജകമണ്ഡലം പ്രസിഡന്‍റ് എന്‍.സി. ചെറിയാന്‍, ജനതാദള്‍ (എസ്) ജില്ലാ വൈസ് പ്രസിഡന്‍റ് മനോജ് ഗോപി, എന്‍സിപി (എസ്) സെക്രട്ടറി ടി.പി. തമ്പാന്‍, കേരള കോണ്‍ഗ്രസ് (സ്കറിയ) നിയോജകമണ്ഡലം സെക്രട്ടറി ഷാജി പീച്ചക്കര, കേരള കോണ്‍ഗ്രസ് (ബി) പ്രസിഡന്‍റ് ബേബി പൗലോസ്, കോണ്‍ഗ്രസ് (എസ്) പ്രസിഡന്‍റ് സാജന്‍ അമ്പാട്ട് എല്‍ഡിഎഫ് നേതാക്കളായ എം.വി. രാജന്‍, കെ.കെ. ശിവന്‍, റഷീദ സലിം, കെ.കെ ദാനി നേതാക്കളായ പി.എന്‍. കുഞ്ഞുമോന്‍, സി.പി.എസ്. ബാലന്‍, സി.കെ. ഹരികൃഷ്ണന്‍, ടി.സി. ജോയി, സി.പി. മുഹമ്മദ്, ജിജി പുളിക്കല്‍, മനോജ് നാരായണന്‍, കെ.പി. ജയകുമാര്‍ പി.എം. ശിവന്‍, ഷിബു പടപറമ്പത്ത് തുടങ്ങിയവര്‍ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ സംസാരിച്ചു.

You May Also Like

NEWS

കോതമംഗലം:  പൂയംകുട്ടി ബ്ലാവനയില്‍ റോഡിന് കുറുകെ മരം വീണു.വൈദ്യുതി ലൈനും പോസ്റ്റുകളും തകര്‍ത്താണ് മരം വീണത്.വാഹനഗതാഗതവും തടസ്സപ്പെട്ടിരുന്നു.നാട്ടുകാരും വനപാലകരും ചേര്‍ന്ന് മരം മുറിച്ചുനീക്കി.സമാനരീതിയില്‍ ഏതുസമയത്തും കടപുഴകിവീഴാവുന്ന വിധത്തില്‍ നിരവധി മരങ്ങള്‍ ഈ ഭാഗത്തുണ്ട്.മുറിച്ചുമാറ്റിയില്ലെങ്കില്‍ അപകടങ്ങള്‍ക്ക്...

NEWS

കോതമംഗലം: നിർദ്ധിഷ്ട  തൃക്കാരിയൂര്‍ , നേര്യമംഗലം  പഞ്ചായത്തുകളുടെ രൂപീകരിക്കണം ഇക്കുറിയും യാഥാർത്ഥ്യമാകുവാൻ സാധ്യതയില്ല. തൃക്കാരിയൂര്‍ , നേര്യമംഗലം  പഞ്ചായത്തുകൾ രൂപീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നുതുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായതാണ്.ആവശ്യം യാഥാര്‍ത്ഥ്യമാകാന്‍ ഇനിയും കാത്തിരിക്കേണ്ടിവരുമെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ...

NEWS

കോതമംഗലം: മോഹൻലാലിന്റെ 64 ജന്മദിനമാണ്‌ 21/05/2024 ഇന്ന് ചൊവ്വാഴ്ച. ഒരുപാട് ഫീച്ചറുകളും അനുഭവങ്ങളും ആണ്‌ അദ്ദേഹത്തേപറ്റി വരുന്നത്. എന്നാൽ ഇന്നു വരെ അറിയാത്ത മോഹൻലാലിന്റെ ജീവിതത്തിലെ കുട്ടിക്കാലം മുതൽ ഉള്ള ചരിത്രം എഴുതുകയാണ്‌...

NEWS

മുൻ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയുടെ രക്ത സാക്ഷിത്വ ദിന ആചരണത്തിന്റെ ഭാഗമായി കോൺഗ്രസ് നേതൃത്വത്തിൽ ദേശീയോദ്ഗ്രഥന സദസ്സ് സംഘടിപ്പിച്ചു. ഇന്ദിരാ ഭവനിൽ നടന്ന സദസ്സിന്റെ ഉൽഘാടനം അഡ്വ : ഡീൻ കുര്യാക്കോസ് എം....