Connect with us

Hi, what are you looking for?

NEWS

എം.എ കോളേജിൽ ദ്വിദിന അന്തർ ദേശീയ സമ്മേളനത്തിന് തിരിതെളിഞ്ഞു

കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ രസതന്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ICAN-2024 ദ്വിദിന അന്താരാഷ്ട്ര സമ്മേളനത്തിന് തുടക്കമായി. നാനോസയൻസ്’, നാനോടെക്നോളജി മേഖലയിലെ പുതിയ മുന്നേറ്റങ്ങളും സാദ്ധ്യതകളും മനസ്സിലാക്കാനും അടുത്തറിയാനുമാണ് സെമിനാർ ലക്ഷ്യമിടുന്നത്.
എം.എ കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വറുഗീസിൻ്റെ അദ്ധ്യക്ഷതയിൽ ഫ്രാൻസിലെ ലിയോൺ യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ.റൊഡോൾഫ് അന്റോയിൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻറ് ടെക്നോളജിയിലെ പ്രൊഫസറും, രജിസ്ട്രാറുമായ ഡോ.കുരുവിള ജോസഫ് മുഖ്യപ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, രസതന്ത്ര വിഭാഗം മേധാവി ഡോ. അന്നു അന്ന വർഗീസ്, കോർഡിനേറ്റർ മീഗിൾ. എസ്. മാത്യു എന്നിവർ സംസാരിച്ചു.
ആദ്യദിനത്തിൽ ഫ്രാൻസിലെ ലിയോൺ സർവകലാശാലയിലെ റിസേർച്ച് പ്രൊഫസറും സി.എൻ ആർ എസ് ഗവേഷണ ഡയറക്‌ടറുമായ പ്രൊഫ റൊഡോൾഫ് അൻ്റോയിൻ, തിരുവനന്തപുരം ഐ.ഐ. എസ്. ടി പ്രൊഫസറും രജിസ്ട്രാറുമായ ഡോ . കുരുവിള ജോസഫ് എന്നിവർ ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

കോട്ടയം മഹാത്മാഗാന്ധി യൂണിവേഴസിറ്റി അസോസിയേറ്റ് പ്രൊഫസർ ശ്രീകല എം എസ്, കൊച്ചി അമൃത സെൻ്റർ ഫോർ
നാനോസയൻസ് ആൻ്റ് മോളിക്കുലാർ മെഡിസിൻ പ്രൊഫസർ ദീപ്‌തി മേനോൻ എന്നിവർ നാനോസയൻസ് മേഖലയിലെ സാങ്കേതിക വിദ്യങ്ങളെക്കുറിച്ചും,അവയുടെ പ്രാധാന്യത്തെക്കുറിച്ചും വിദ്യാർത്ഥികളോട് സംവദിച്ചു. അന്തർദേശീയ സമ്മേളനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് തങ്ങളുടെ പ്രബന്ധങ്ങൾ അവതരിപ്പിക്കാനും വിശിഷ്‌ടാതിഥികളുമായി നേരിട്ട് ഇടപെടാനും അവസരമൊരുക്കി.
സമാപന ദിനമായ നാളെ പ്രൊഫ. അയ്യപ്പൻപിള്ള അജയ്ഘോഷ്, പ്രൊഫ പ്രമോദ് ഗോപിനാഥ്, ഡോ. റെജി വർഗീസ് എന്നിവർ ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കും.

You May Also Like

NEWS

കുട്ടമ്പുഴ : കുട്ടമ്പുഴ അട്ടിക്കളം മേഖലയിൽ കാട്ടാന ശല്യം വ്യാപകമാകുന്നു. തോപ്പിലാൻ കാർത്തിയാനി, മാളിയേക്കുടി അമ്മിണി, പടിഞ്ഞാറേക്കര സുലോചന, തുടങ്ങിയവരുടെ പറമ്പിൽ കഴിഞ്ഞ ഒരാഴ്ചയായി നിരന്തരം ആന ശല്യം ആണ്, തെങ്ങ്, കവുങ്ങ്,...

NEWS

കോതമംഗലം: ടിപ്പര്‍ ലോറിയുടെ കാബിനിടയില്‍ കുരുങ്ങി യുവാവ് മരിച്ചു. ആയക്കാട് കളരിക്കല്‍ പരേതനായ കുര്യാക്കോസിന്റെ മകന്‍ ബേസില്‍ കുര്യാക്കോസ് (40) ആണ് മരിച്ചത്. ആയക്കാട് പുലിമലയിലായില്‍ ഞായറാഴ്ചയായിരുന്നു അപകടം. ലോറിയില്‍ നിന്നു ലോഡിറക്കിയ...

NEWS

എറണാകുളം: ചുമട്ടു തൊഴിലാളി മേഖലയിലെ അടിയന്തിര പ്രാധാന്യമുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ മുതിരാത്തതിൽ പ്രതിഷേധിച്ച് ചുമട്ടുതൊഴിലാളി ഫെഡറേഷൻ ഐ.എൻ.ടി.യു.സി എറണാകുളം ടൗൺഹാളിൽ നടത്തിയ സംസ്ഥാന സമര പ്രഖ്യാപന കൺവെൻഷൻ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ്...

CRIME

കോതമംഗലം: കൊലപാതകക്കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കോതമംഗലം കറുകടം താണിക്കത്തടം ചാലിൽ പുത്തൻപുര (കല്ലിങ്ങപറമ്പിൽ) യിൽ ദിലീപ് (43) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ലാ പോലീസ്...

error: Content is protected !!