കോതമംഗലം:മുറിയിൽ കളിക്കുന്നതിനിടെ അബദ്ധവാശാൽ ഡോർ ലോക്കായി മുറിക്കുള്ളിൽ അകപ്പെട്ട രണ്ടര വയസുകാരനെ രക്ഷപ്പെട്ടുത്തി.
കോഴിപ്പിള്ളിയിൽ സരിതയുടെ മകൻ ഋഷിത് രണ്ടര വയസാണ് മുറിക്കകത്ത് അകപ്പെട്ടത്. കുഞ്ഞിനെ പുറത്തിറക്കാൻ കഴിയാതെ
പരിഭ്രാന്തിയിലായ മാതാവ് ഉടൻ കോതമംഗലം ഫയർഫോഴ്സിനെ വിവരമറിയിച്ചു. ഉടനടി
കോതമംഗലത്ത് നിന്നും സ്റ്റേഷൻ ഓഫീസർ കെ.കെ ബിനോയിയുടെ നേതൃത്വത്തിലുള്ള
അഗ്നി രക്ഷാസേനയെത്തി ഹൈഡ്രോളിക്ക് സ്പ്രെഡർ ഉപയോഗിച്ചു ഡോറിന്റെ ലോക്ക് പൊട്ടിച്ചു കുട്ടിയെ സുരക്ഷിതമായി പുറത്തെടുത്തു.
ഫോട്ടോ: മുറിക്കുള്ളിൽ പെട്ട രണ്ടര വയസുകാരനെ കോതമംഗലം അഗ്നി രക്ഷാസേനാംഗങ്ങൾ രക്ഷിച്ച് പുറത്തേക്കെടുക്കുന്നു