കോതമംഗലം :റോഡിനു കുറുകെ മരം വീണ് ഗതാഗതം തടസപ്പെട്ടു. കുട്ടമ്പുഴ-ഉരുളൻതണ്ണി റോഡിൽ ഒന്നാംപാറയിലാണ് മരം വീണ് ഗതാഗതം തടസപ്പെട്ടത്.ഇന്നലെ വൈകുന്നേരമുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന ആഞ്ഞിലിയും തേക്കുമരവും റോഡിനു കുറുകെ വീണത്.വൈദ്യുതി ലൈനും തകരാർ സംഭവിച്ചു.അഗ്നി രക്ഷാ സേന നാട്ടുകാരുടെ സഹകരണത്തോടെ മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു.



























































