കോതമംഗലം: വാരപ്പെട്ടി പഞ്ചായത്ത് ഏറാബ്രയിൽ അപകടകരമായ രീതിയിൽ മല ഇടിച്ചു നിരത്തുന്നതിരെ നാട്ടുകാർ പ്രതിക്ഷേധിച്ചു.
വാരപ്പെട്ടി പഞ്ചായത്ത് അഞ്ച്, പതിനൊന്ന് വാർഡുകളിലെ 50ൽപ്പരം കുടുബങ്ങൾക്ക് കൃഷി. കുടിവെള്ളം ഉൾപ്പെടെ നിരവധി ആവശ്യങ്ങൾക്ക് ഭീക്ഷണിയായി ഏറാബ്ര കരിങ്ങാട്ട് മലയോട് ചേർന്നുള്ള ചെങ്കുത്തായ 2.5 . ഏക്കർ സ്ഥലം ഇടിച്ചു നിരത്തി 40 അടി ഉയരത്തിൽ മതിൽ കെട്ടുന്നതിനെതിരെയും, നിരവധി കുടുബങ്ങളുടെ കുടിവെള്ളം ത്തിനായി ഉപയോഗിക്കുന്ന മലയിൽ നിന്ന് ഒഴുകി വരുന്ന നീർച്ചാൽ തടയുന്നതിനെതിരെയുമാണ് പ്രതിക്ഷേധം.
മഴക്കാലത്ത് മല ഇടിച്ചു നിരത്തിയാൽ വലിയ അപകടത്തിന് സാദ്ധ്യത ഉള്ളതിനാൽ 250 ൽപ്പരം ആളുകൾ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രി, ജില്ലാ കളക്ടർ, വില്ലേജ് ഓഫീസ്, പഞ്ചായത്ത് ഓഫീസ് എന്നിവർക്ക് സമർപ്പിച്ചു.പഞ്ചായത്ത് അംഗം എം എസ് ബെന്നി അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെബർ ബിന്ദു ശശിഉത്ഘാടനം ചെയ്തു. ഇ.എ സുബാഷ്.
പി.പി ജോർജ്ജ്, പ്രജേഷ് ശശി എന്നിവർ പ്രസംഗിച്ചു. തുടർ നടപടികൾക്കായി സമരസമിതിയും രൂപികരിച്ചു.