Connect with us

Hi, what are you looking for?

NEWS

കമ്പനിപ്പടിയിലുണ്ടായ വാഹനാപകടത്തില്‍ യുവാക്കള്‍ക്ക് ദാരുണാന്ത്യം; അന്വേഷണം ആരംഭിച്ച് പോലീസ്

കോതമംഗലം: വാഹനാപകടത്തില്‍ യുവാക്കള്‍ക്ക് ദാരുണാന്ത്യം. ഇന്ന് പുലര്‍ച്ചെ നെല്ലിക്കുഴി കമ്പനിപ്പടിയില്‍ ഉണ്ടായ അപകടത്തില്‍ ഞാറയ്ക്കല്‍ എടവനക്കാട് അഴിവേലിയ്ക്കത്ത് അമാനുദ്ദീന്‍ (28), കുഴിപ്പിള്ളി സ്വദേശി മുഹമ്മദ് സാജിദ് (23) എന്നിവരാണ് മരിച്ചത്. കോതമംഗലം ഭാഗത്ത്നിന്നും ആലുവ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ബൈക്കാണ് അപകടത്തില്‍പെട്ടത്.

കാനയിലേയ്ക്ക് തെറിച്ച് വീണ നിലയിലാണ് ഇരുവരെയും കണ്ടെത്തിയത്. പുലര്‍ച്ചെ 4ഓടെ റോഡരികില്‍ ബൈക്ക് മറിഞ്ഞ് കിടക്കുന്നത കണ്ട് ഇതുവഴിയെത്തിയ യാത്രക്കാര്‍ നടത്തിയ തെരച്ചിലിലാണ് യുവാക്കളെ സമീപത്തെ കാനയില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സ് സംഘം ഇരുവരെയും കോതമംഗലത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇവര്‍ വിനോദയാത്രയ്ക്കായി 2 ദിവസം മുന്‍പ് വീടുകളില്‍ നിന്നും പുറപ്പെട്ടതായാണ് പോലീസിന് ലഭിച്ച വിവരം.

ഗ്രേഡ് എഎസ്ടിഒ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ സേനാംഗങ്ങളായ വില്‍സണ്‍, അനുരാജ്, രാഗേഷ്, വൈശാഖ്, സുധീഷ്, ജേക്കബ്, ബിനുകുമാര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. കോതമംഗലം പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. അപകട കാരണം വ്യക്തമല്ല.

You May Also Like

NEWS

കോതമംഗലം:  KSSPA കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോതമംഗലം സബ് ട്രഷറി ക്കു മുന്നിൽ3% DR ൻ്റെ 40 മാസത്തെ കുടിശ്ശിക തരാത്തതിൽ പ്രതിഷേധിച്ച് ധർണ്ണ നടത്തി. സംസ്ഥാന കമ്മറ്റി അംഗം...

NEWS

കോതമംഗലം : തൃക്കാരിയൂർ പ്രഗതി ബാലഭവന്റെ പന്ത്രണ്ടാമത് വാർഷികാഘോഷവും ദീപാവലി കുടുംബസംഗമവും ഡോ. അലക്സാണ്ടർ ജേക്കബ് ഐ.പി.എസ്. ഉദ്ഘാടനം ചെയ്തു. മാതൃകാ കുടുംബം എന്താണ് എന്നും കുട്ടികളുടെ വളർച്ചയിൽ കുടുംബത്തിന്റെ പ്രാധാന്യം എത്രത്തോളം...

NEWS

കോതമംഗലം: മലങ്കരസഭയുടെ യാക്കോബ് ബുര്‍ദാന എന്നറിയപ്പെടുന്ന കിഴക്കിന്റെ ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ ഭൗതിക ശരീരം ഇന്ന് പുലർച്ചെ മൂന്നരയോടെ കോതമംഗലം മാർ തോമ ചെറിയപള്ളിയിൽ എത്തിച്ചു....

NEWS

കോതമംഗലം: ഐഎന്‍ടിയുസി കോതമംഗലം റീജിയണല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം നടത്തി. മുന്‍ നഗരസഭ ചെയര്‍മാന്‍ കെ.പി. ബാബു ഉദ്ഘാടനം ചെയ്തു. റീജിയണല്‍ വൈസ് പ്രസിഡന്റ് കെ.സി. മാത്യൂസ് അധ്യക്ഷനായി. കോണ്‍ഗ്രസ്...

error: Content is protected !!