കോതമംഗലം : പങ്കാളിത്ത പദ്ധതി പിൻവലിക്കാനുള്ള സർക്കാർ തീരുമാനം നടപ്പിലാക്കി പഴയ പെൻഷൻ പുന:സ്ഥാപിക്കുക, പന്ത്രണ്ടാം ശമ്പള പരിഷ്ക്കരണ നടപടികൾ ആരംഭിക്കുക , ക്ഷാമബത്തയും ശമ്പള പരിഷ്ക്കരണ കുടിശ്ശികയും പൂർണ്ണമായി അനുവദിക്കുക, ലീവ് സ്റ്റണ്ടർ മരവിപ്പിച്ച നടപടി പിൻവലിക്കുക, മെഡിസപ്പ് സർക്കാർ ഏറ്റെടുക്കുക, കേന്ദ്രസർക്കാരിൻ്റെ കേരളത്തോട്ടുള്ള സാമ്പത്തീക വിവേചനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജനുവരി 22 ന് സർക്കാർ ജീവനക്കാരും അദ്ധ്യാപകരും നടത്തുന്ന സൂചന പണിമുടക്ക് നടത്തും.
പ്രചരണാർത്ഥം കോതമംഗലം മേഖലയിൽ അദ്ധ്യാപക സർവ്വീസ് സംഘടന സമരസമതിയുടെ നേതൃത്വത്തിൽ സമരപ്രഖ്യാപന കൺവെൻഷൻ നടത്തി. ജോയിൻ്റ് കൗൺസിൽ സംസ്ഥാന കമ്മറ്റിയംഗം സി എ അനീഷ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു മേഖല പ്രസിഡൻ്റ് എം ആർ അശോകൻ അദ്ധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി വി കെ ചിത്ര , ജോയിൻ്റ് കൗൺസിൽ ജില്ല ട്രഷറർ കെ കെ ശ്രീജേഷ്, കെ ജി ഒ എഫ് താലൂക്ക് സെക്രട്ടറി കെ എസ്. സണ്ണി, എ.കെ എസ് റ്റി യു ജില്ലാ കമ്മറ്റിയംഗം രതീഷ് ആർ
നായർ , മേഖല ട്രഷറർ രജനിരാജ് എന്നിവർ സംസാരിച്ചു.