Connect with us

Hi, what are you looking for?

NEWS

എല്ലാ മതസ്ഥരും സഹോദരി സഹോദരന്‍മാരാണെന്ന ബോധം കുട്ടികളില്‍ കുത്തിവയ്ക്കാന്‍ ഓരോ മതവിഭാഗങ്ങള്‍ക്കും കഴിയണം: കെ.കെ. ശൈലജ

പുതുപ്പാടി: എല്ലാ മതസ്ഥരും സഹോദരി സഹോദരന്‍മാരാണെന്ന ബോധം കുട്ടികളില്‍ കുത്തിവയ്ക്കാന്‍ ഓരോ മതവിഭാഗങ്ങള്‍ക്കും കഴിയണമെന്ന് മുന്‍ ആരോഗ്യ വകുപ്പു മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. പുതുപ്പാടി ഫാദര്‍ ജോസഫ് മെമ്മോറിയല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള സ്‌കൂള്‍ എന്‍ എസ് എസ് യൂണിറ്റിന്റെ ജീവകാരുണ്യ പദ്ധതികളുടെ സഹായ വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കെ.കെ ശൈലജ ടീച്ചര്‍. ഇടുക്കി എം പി അഡ്വ. ഡീന്‍ കുര്യാക്കോസ് ജൂബിലി ഉദ്ഘാടനം ചെയ്തു. കോതമംഗലം എം എല്‍ എ ആന്റണി ജോണ്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.കെ ടോമി, എഫ് ഐ ടി. ചെയര്‍മാന്‍ ആര്‍ അനില്‍ കുമാര്‍,ഷെമീര്‍ പനയ്ക്കല്‍, സ്‌കൂള്‍ മാനേജര്‍ ഷെവ.പ്രസാദ് പി വര്‍ഗീസ്, പ്രിന്‍സിപ്പല്‍ എ.സുനില്‍, മീരാ പ്രസാദ്, റെനി പി സൈമണ്‍, മുഹമ്മദ് ഷാഫി തുടങ്ങിയവര്‍ പങ്കെടുത്തു.

 

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...