പിണ്ടിമന: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ എറണാകുളം ജില്ലയിലെ മികച്ച കൃഷി അസിസ്റ്റൻറ് ആയി തിരഞ്ഞെടുക്കപ്പെട്ട പിണ്ടിമന കൃഷിഭവനിലെ കൃഷി അസിസ്റ്റന്റായിരുന്ന വികെ ജിൻസിന് ഹരിത വെജിറ്റബിൾ ക്ലസ്റ്ററിന്റെയും പിണ്ടിമന ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെയും നേതൃത്വത്തിൽ സ്വീകരണവും ഓണാഘോഷവും നടത്തി. കൃഷിഭവൻ ഹാളിൽ വച്ച് നടന്ന അനുമോദന യോഗം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ജെസി.സാജു ഉദ്ഘാടനം ചെയ്തു വൈസ് പ്രസിഡൻറ് ജയ്സൺ ഡാനിയൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ സിബി പോൾ,മേരി പീറ്റർ ഹരിത വെജിറ്റബിൾ ക്ലസ്റ്റർ കൺവീനർ രാധാമോഹനൻ , കൃഷി ഓഫീസർമാരായ ജിജി ജോബ്, ഇ.എം അനീഫ, ഇ.എം മനോജ്, കൃഷി അസിസ്റ്റന്റ് മീനു കെ.ബി, പാടശേഖര സമിതി സെക്രട്ടറി ബെന്നി പുതുക്കയിൽ, ക്ലസ്റ്റർ ഭാരവാഹികളായ എം.ജെ കുര്യൻ, പി.എ.എബി,എൽദോസ് തുടുമ്മേൽ , കുമാരി രാജപ്പൻ ,സാറാക്കുട്ടി ജോർജ് , എൽദോസ് പുന്നക്കൽ, സാലി ജോസ്, മഹി പാൽ,ഏലിയാസ് വീപ്പ നാട്ട്, എം.എസ് ജോർജ്, ജെമിനി കുര്യൻ തുടങ്ങിയവർ പങ്കെടുത്തു. വി.കെ ജിൻസ് മറുപടി പ്രസംഗം നടത്തി.പിണ്ടിമന കൃഷിഭവനിൽ 2022 23 കാലയളവിൽ നടത്തിയ നൂതനമായ കൃഷിരീതികളും, അങ്കണവാടികൾ അടക്കം പഞ്ചായത്തിലെ മുഴുവൻ കർഷകരേയും കൃഷിയിലേക്ക് ആകർഷിച്ച മികവാർന്ന പ്രവർത്തനങ്ങൾ പരിഗണിച്ചാണ് വി.കെ.ജിൻസിനെ ജില്ലാതല അവാർഡിന് പരിഗണിച്ചത്. കൃഷി ഓഫീസർ സി.എം.ഷൈല സ്വാഗതവും കൃഷി അസിസ്റ്റന്റ് ബേസിൽ വി. ജോൺ നന്ദിയും പറഞ്ഞു..
![](https://kothamangalamnews.com/wp-content/uploads/2023/11/kothamangalamnews.png)