കോതമംഗലം : മോട്ടോർ വാഹന വകുപ്പിന്റെയും ആഭിമുഖ്യത്തിൽ കോതമംഗലം താലൂക്കിലെ വിവിധ പ്രദേശങ്ങളിലെ പൊതുജനങ്ങൾക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിനായി എല്ലാ ഗ്രാമങ്ങളിലേക്കും പുതിയ ബസ് റൂട്ടുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ജനകീയ സദസ്സ് സംഘടിപ്പിച്ചു. കോതമംഗലം മിനി സിവിൽ സ്റ്റേഷൻ താലൂക്ക് കോൺഫറൻസ് ഹാളിൽ വച്ച് സംഘടിപ്പിച്ച ജനകീയ സദസ്സ് ആൻറണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ ചെയർമാൻ ടോമി ഏബ്രഹാം മുഖ്യ പ്രഭാക്ഷണം നടത്തി.
ചടങ്ങിൽ മുവാറ്റുപുഴ ആർ ട്ടി ഒ സുരേഷ് കുമാർ, കീരംപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാമച്ചൻ ജോസഫ് ,നെല്ലിക്കുഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ്, ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ സലിം ,നെല്ലിക്കുഴി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭ വിനയൻ ,കോട്ടപ്പടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മെറ്റിൻ മാത്യു,കോതമംഗലം മുനിസിപ്പാലിറ്റി സ്റ്റാന്റിംഗ് കമ്മിറ്റീ ചെയർമാൻ നൗഷാദ് കെ എ , പിണ്ടിമന ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി പോൾ , കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ജെയിംസ് കോറമ്പേൽ, കവളങ്ങാട് ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നൗഷാദ് ടി എച്ച് , കോതമംഗലം ജോയിന്റ് ആർ ടി ഒ സലിം വിജയകുമാർ, മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ബെന്നി വർഗീസ് ,റെജിമോൻ കെ വി ,അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ സുനിൽ കുമാർ ,എൽദോസ് കെ കെ , മറ്റു മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും, കോതമംഗലം പോലീസ് ഗ്രേഡ് സബ് ഇൻസ്‌പെക്ടർ റെക്സ് പോൾ, ട്രാഫിക് വിങ് എസ് എച്ച് ഒ ബഷീർ സി പി, കോതമംഗലം തഹസിൽദാർ, താലൂക്കിലെ വിവിധ വില്ലേജ് ഓഫീസർമാർ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ, പി ഡബ്ല്യൂ. ഡി, നാഷണൽ ഹൈവേ, കെഎസ്ആർടിസി ഉദ്യോഗസ്ഥ പ്രതിനിധികൾ, കോതമംഗലം താലൂക്ക് പരിധിയിലുള്ള റെസിഡന്റ്‌സ് അസോസിയേഷനുകൾ, ബസ് ഉടമകൾ , മോട്ടോർ വാഹന തൊഴിലാളി സംഘടനാ നേതാക്കൾ, മറ്റു രാഷ്ട്രീയ, സാംസ്‌കാരിക പ്രാദേശീക നേതാക്കൾ എന്നിവർ പങ്കെടുത്തു.
കോതമംഗലം താലൂക്കിലെ വിവിധ പഞ്ചായത്തുകളിലെ KSRTC സർവീസുകൾ ഇല്ലാത്ത റൂട്ടുകളിൽ പുതിയ ബസ് പെർമിറ്റുകൾ അനുവദിക്കുന്നതിനായുള്ള ഇരുപത്തി രണ്ടോളം പുതിയ പ്രൊപ്പോസലുകൾ ജനകീയ സദസ്സിലെ ചർച്ചയിൽ സമർപ്പിക്കുകയുണ്ടായി. . പൊതുഗതാഗതവുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങളും ചർച്ച ചെയ്യപ്പെട്ടു. നൽകിയ പ്രൊപ്പോസലുകളെ കുറിച്ച് വിശദമായി പരിശോധിച്ചു റിപ്പോർട്ട് വകുപ്പിന് സമർപ്പിക്കുമെന്ന് ആർ ടി ഒ അറിയിച്ചു.