കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തില്‍ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി ഗുണമേന്മയുള്ള പച്ചക്കറി തൈകളുടെയും വിത്തുകളുടെയും വിതരണം നടത്തി. പച്ചക്കറി തൈകളും വിത്തുകളും സൗജന്യമായാണ് വിതരണം ചെയ്യുന്നത്. വാരപ്പെട്ടി പഞ്ചായത്ത് കൃഷിഭവനില്‍ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരന്‍ നായര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സബ്സിഡി നിരക്കില്‍ തെങ്ങിന്‍തൈകളുംവിതരണംചെയ്തു. പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ എം എസ് ബെന്നി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബിന്ദു ശശി, വാര്‍ഡ് മെമ്പര്‍മാരായ ദീപ ഷാജു പ്രിയ സന്തോഷ്, പി.പി. കുട്ടന്‍, ദിവ്യ സലി, കാര്‍ഷിക വികസന സമിതി അംഗം എം.ഐ കുര്യാക്കോസ്, കൃഷി അസിസ്റ്റന്റ് യുനൈസ്, കൃഷി ഓഫീസര്‍ ഇ.എം മനോജ്, കൃഷി അസിസ്റ്റന്റ് ബിന്‍സി എന്നിവര്‍ പ്രസംഗിച്ചു.
