കോതമംഗലം: അത്യാധുനിക ഉപകരണങ്ങളോട് കൂടി നവീകരിച്ച ഫിസിയോതെറാപ്പി ആൻ്റ് റിഹാബിലിറ്റെഷൻ യൂണിറ്റ് കോതമംഗലം മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ചു.ഫിസിയോതെറാപ്പി യൂണിറ്റിൻ്റെ ഉത്ഘാടനം കോതമംഗലം എം. എൽ. എ ആൻ്റണി ജോൺ നിർവഹിച്ചു. എം. ബി. എം. എം അസോസിയേഷൻ വൈസ് പ്രസിഡൻ്റ് ബാബു മാത്യു കൈപ്പിള്ളിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ അസോസിയേഷൻ സെക്രട്ടറി ബിനോയ് തോമസ് മണ്ണഞ്ചേരിൽ സ്വാഗതം ആശംസിക്കുകയും മാർ തോമാ ചെറിയപള്ളി വികാരി ഫാദർ ജോസ് പരത്തുവയലിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയും ചെയ്തു.
എം.ബി.എം.എം. അസോസിയേഷൻ ട്രഷറർ ഡോ.റോയ് എം ജോർജ് നന്ദി പറഞ്ഞ ചടങ്ങിൽ മുനിസിപ്പൽ പ്രതിപക്ഷ നേതാവ് എ. ജി ജോർജ്, മുനിസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. എ നൗഷാദ്, ട്രസ്റ്റ് ചെയർമാൻ എം. എസ് എൽദോസ്,മാർ ബേസിൽ സ്കൂൾ മാനേജർ ജോർജ് കൂർപ്പിള്ളിൽ, ബോർഡ് മെമ്പർമാരായ വിൻസെൻ്റ് പാറക്കൽ, ബിനു കോമയിൽ, എം.ബി.എം. എം ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ ഡോ.തോമസ് മാത്യു, മെഡിക്കൽ സൂപ്രണ്ട് ഡോ.ജോർജ് എബ്രഹാം,എൽദോസ് ആനച്ചിറ, എൽദോസ് കട്ടക്കനായിൽ, ജോർജ് കൂത്തമറ്റം, പൗലോസ് പുത്തയം എന്നിവരും ഹോസ്പിറ്റൽ ജീവനക്കാരും പങ്കെടുത്തു.