Connect with us

Hi, what are you looking for?

CRIME

പെരുമ്പാവൂരില്‍ മധ്യവയസ്‌കനെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

പെരുമ്പാവൂര്‍: മധ്യവയസ്‌കനെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കിഴക്കേ ഐമുറി കീരേത്തിമല വേലായുധന്‍ (50 )ആണ് മരിച്ചത്. ഇന്നലെ വൈകിട്ടോടെയാണ് പെട്ടമലയിലെ വിജനമായ സ്ഥലത്ത് ഇയാളെ വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്. കാല്‍മുട്ടിനാണ് മാരകമായ വെട്ടേറ്റത്. ചോര വാര്‍ന്ന് അവശ നിലയിലായ വേലായുധനെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കോടനാട് പോലീസ് മേല്‍നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയി. പാണിയേലി സ്വദേശിയായ ലിന്റോ എന്നയുവാവിനെ പോലീസ് അന്വേഷിക്കുന്നുണ്ട്. കൊല്ലപ്പെട്ടയാളുമായി മുന്‍ വൈരാഗ്യം ഉള്ള ആളാണ് യുവാവ്. ഒരു മാസം മുമ്പ് ഇവര്‍ തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടായതായി പറയുന്നുണ്ട്. ഇരുവരും പല കേസുകളിലും ഉള്‍പ്പെട്ടിട്ടുള്ളവരാണ് എന്നും പോലീസ് പറഞ്ഞു.

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...