CRIME
വീട്ടൂരില്‍ മധ്യവയസ്‌കനെ റബ്ബര്‍ തോട്ടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി

വീട്ടൂര്‍: മധ്യവയസ്‌കനെ റബ്ബര്‍ തോട്ടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വീട്ടൂര്‍-പുന്നോപടി റോഡില്‍ കുന്നക്കുരുടി കവല സ്വദേശി മെന്‌ക്കൊട്ടുമാരിയില്‍ എം കെ എല്‍ദോസ്(43)നെയാണ് റബ്ബര്‍തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ റബ്ബര്‍ ടാപ്പിങ്ങിനു എത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. ഡ്രൈവറാണ് മരിച്ച എല്‍ദോസ്. ആത്മഹത്യയാണെന്നാണ് പ്രഥമിക നിഗമനം പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ കൃത്യമായ മരണകാരണം വ്യക്തമാകുകയുള്ളു. കുന്നത്തുനാട് പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചുവരുന്നു.
CRIME
യുവതിയെ എയർ പിസ്റ്റൽ ഉപയോഗിച്ച് നിറയൊഴിച്ച് പരിക്കേൽപ്പിച്ച പ്രതിയെ കോതമംഗലം പോലീസ് പിടികൂടി.

കോതമംഗലം – യുവതിയെ എയർ പിസ്റ്റൽ ഉപയോഗിച്ച് നിറയൊഴിച്ച് പരിക്കേൽപ്പിച്ച യുവാവിനെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തു.
മുവാറ്റുപുഴ രണ്ടാർകര സ്വദേശി ജൗഹർ കരിം (32) ആണ് അറസ്റ്റിലായത്. ഇന്നലെ പകൽ ഭീഷണിപ്പെടുത്തി യുവതിയെ കാറിൽക്കയറ്റി ചെറുവട്ടൂരിൽ പ്രതിയുടെ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനത്തിലെത്തിച്ച് ക്രൂരമായി മർദ്ദിച്ചും എയർ പിസ്റ്റൽ ഉപയോഗിച്ച് പല പ്രാവശ്യം വെടിവെക്കുകയും ചെയ്തുവെന്നാണ് പരാതി.
കോതമംഗലം സർക്കിൾ ഇൻസ്പെക്ടർ PT ബിജോയിയുടെ നേതൃത്വത്തിൽ പ്രതിയെ രണ്ടാർ കരയിലെ വീട്ടിൽ നിന്നും ഇന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
CRIME
വിൽപ്പനയ്ക്കായി സൂക്ഷിച്ച ഒമ്പത് ഗ്രാം ഹെറോയിനുമായി രണ്ട് ഇതരസംസ്ഥാനത്തൊഴിലാളികൾ പിടിയിൽ

പെരുമ്പാവൂർ: വിൽപ്പനയ്ക്കായി സൂക്ഷിച്ച ഒമ്പത് ഗ്രാം ഹെറോയിനുമായി രണ്ട് ഇതരസംസ്ഥാനത്തൊഴിലാളികൾ പിടിയിൽ . ആസാം മാരിഗൗൻ സ്വദേശി റബുൾ ഇസ്‌ലാം (37), ദുപാരിത്തുർ സ്വദേശി മക്സിദുൾ ഹഖ് (23) എന്നിവരാണ് പെരുമ്പാവൂർ പോലീസിന്റെ പിടിയിലായത്. പോഞ്ഞാശേരി ഭാഗത്ത് വാടക വീട്ടിൽ ബാഗിൽ പ്രത്യേകം പൊതിഞ്ഞ് സൂക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. ആസാമിൽ നിന്നുമാണ് കൊണ്ടുവന്നത്. അതിഥിത്തൊഴിലാളികൾക്കിടയിലാണ് വിൽപ്പന. ഇൻസ്പെക്ടർ ആർ.രഞ്ജിത്ത്, എസ്.ഐ ജോസി.എം.ജോൺസൻ, എ.എസ്.ഐമാരായ ജോബി മത്തായി, മുജീബ് സി.പി.ഒ കെ.എ. അഭിലാഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം പെരുമ്പാവൂരിൽ പോലീസ് നടത്തിയ പരിശോധനയിൽ ഏഴായിരത്തോളം പായ്ക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയിരുന്നു.
CRIME
ഡെലിവറി ഏജന്റിന്റെ ഫോൺ തട്ടി പറിച്ച് കടന്ന് കളഞ്ഞ കേസിൽ പ്രതി പിടിയിൽ

പെരുമ്പാവൂർ: ഡെലിവറി ഏജന്റിന്റെ ഫോൺ തട്ടി പറിച്ച് കടന്ന് കളഞ്ഞ കേസിൽ പ്രതി പിടിയിൽ. തോട്ടു മുഖം കുട്ടമശേരി വാണിയപ്പുരയിൽ ലുഖ്മാനുൽ ഹക്കീം (23) ആണ് പെരുമ്പാവൂർ പോലീസിന്റെ പിടിയിലായത്. 17 ന് പകൽ 11 30 ന് കുന്നുവഴി ഭാഗത്ത് നിൽക്കുകയായിരുന്ന ജീവനക്കാരന്റെ ഫോൺ പ്രതി തട്ടിപ്പറിച്ച് കൊണ്ടു പോവുകയായിരുന്നു. തുടർന്ന് സമാന രീതിയിൽ മോഷണം നടത്തുന്നവരുടെ വിവരങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിൽ ആലുവയിൽ നിന്ന് പ്രതിയെ പിടികൂടി.മോഷ്ടിച്ച ഫോൺ എറണാകുളം പെൻറ മേനകയിലെ ഒരു ഷോപ്പിൽ നിന്നും കണ്ടെടുത്തു. 2021 ൽ ഇയാൾക്ക് ആലുവ പോലീസ് സ്റ്റേഷനിൽ സമാന സംഭവത്തിന് കേസുണ്ട്. ഇൻസ്പെക്ടർ ആർ.രഞ്ജിത്ത്, എസ്.ഐ റിൻസ് എം തോമസ്, എ.എസ്.ഐ പി.ജി റെജി മോൻ , എസ്.സി.പി. ഒ പി.എ അബ്ദുൽ മനാഫ്, സി.പി. ഒമാരായ ബിബിൻ രാജ് ജിജിമോൻ എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
-
CRIME3 days ago
യുവതിയെ എയർ പിസ്റ്റൽ ഉപയോഗിച്ച് നിറയൊഴിച്ച് പരിക്കേൽപ്പിച്ച പ്രതിയെ കോതമംഗലം പോലീസ് പിടികൂടി.
-
NEWS5 days ago
നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം.
-
NEWS1 week ago
പെരുമ്പാവൂരില്‍ വെട്ടേറ്റ് ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു
-
NEWS6 days ago
ഐ.പിഎസുകാർ സഞ്ചരിച്ചിരുന്ന വാഹനം അപടകടത്തിൽപ്പെട്ടു
-
CRIME6 days ago
ഓൺലൈൻ വഴി വില കൂടിയ വാച്ച് വാങ്ങിയ ശേഷം കേടാണെന്ന് പറഞ്ഞ് പണം തട്ടുന്ന കേസിൽ യുവാവ് അറസ്റ്റിൽ
-
CRIME6 days ago
ലോറി ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ
-
NEWS6 days ago
മൂന്ന് മാസം മുൻപ് കോൺഗ്രീറ്റു ചെയ്ത കോതമംഗലം – പോത്താനിക്കാട് കുത്തി പൊളിച്ച് വാട്ടർ അതോറിറ്റിയുടെ വിനോദം
-
NEWS2 days ago
ആലുവ – കോതമംഗലം നാല് വരിപ്പാത: റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി.