Connect with us

Hi, what are you looking for?

CRIME

കുട്ടമ്പുഴയിൽ ആനകൊമ്പുമായി ഒരാള്‍ അറസ്റ്റില്‍

കോതമംഗലം: കുട്ടമ്പുഴയിൽ ആനകൊമ്പുമായി ഒരാള്‍ അറസ്റ്റില്‍. കൂട്ടുപ്രതികള്‍ നിരീക്ഷണത്തില്‍. വില്‍പ്പനക്കുള്ള ശ്രമത്തിനിടെ അറസ്റ്റ് നാടകീയമായി. മാമലകണ്ടം ഏണിപ്പാറ മാവിന്‍ചുവട് കോട്ടയ്ക്കകത്ത് ജോസഫ് കുര്യന്‍ (64) ആണ് അറസ്റ്റിലായത്. മൂന്ന് ആനകൊമ്പാണ് പ്രതിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തത്. പൂയംകുട്ടി സ്വദേശിയായ ഒരാള്‍ ഉള്‍പ്പെടെ നിരീക്ഷണത്തിലുണ്ട്. വന്യജീവികളുടെ വിഹാര കേന്ദ്രത്തിലൂടെ വളരെ സാഹസികമായാണ് രാത്രിയിലില്‍ അന്വേഷണ സംഘം ഇയാളുടെ വീട്ടിലെത്തിയത്.
ആനകൊമ്പ് വില്‍ക്കാനുള്ള ശ്രമത്തിനിടെയാണ് ജോസഫ് പിടിയിലായത്. ഏതാനും ദിവസമായി ഇയാള്‍ കുട്ടമ്പുഴ ഫോറസ്റ്റ് റേഞ്ച് അധികൃതരുടെ നിരീക്ഷണത്തിലായിരുന്നു. കൊമ്പുകള്‍ക്ക് ഉദ്ദേശം പത്ത് വര്‍ഷത്തോളം പഴക്കം കണക്കാക്കുന്നതായി വനം വകുപ്പ് അധികൃതര്‍ പറഞ്ഞു. കുട്ടമ്പുഴ ഭാഗത്തെ വനാന്തരത്തില്‍ വേട്ടയാടിയ ആനകളുടെ കൊമ്പാണെന്നാണ് വനപാലകരുടെ സംശയം.

2014ലെ തുണ്ടം-ഇടമലയാര്‍ ആനവേട്ട കാലത്ത്് വേട്ടയാടിയ ആനകളുടെ കൊമ്പാണോയെന്നും പരിശോധന വിഷയമാക്കും. എണിപ്പാറ ഭാഗത്ത് വനത്തിന് ഉള്‍ഭാഗത്തായാണ് ജോസഫിന്റെ വീട്. കൂടെ ഒരു സ്ത്രീയും താമസിക്കുന്നുണ്ട്. പത്ത് കിലോഗ്രാം തൂക്കവുമുള്ള ആനകൊമ്പ് വളരെ രഹസ്യമായാണ് ഇയാള്‍ വീട്ടില്‍ സൂക്ഷിച്ചിരുന്നത്. വലിയ കൊമ്പ് പഴയ കട്ടിലിനടി ഭാഗത്ത് ചേര്‍ത്ത് കെട്ടിയും മറ്റ് രണ്ട് കൊമ്പുകള്‍ അടുക്കളയുടെ തറ കുഴിച്ചുമാണ് സൂക്ഷിച്ചിരുന്നത്. തിങ്കളാഴ്ച പകലും ഇന്നലെ പുലര്‍ച്ചെ 2.30നും കുട്ടമ്പുഴ റേഞ്ച് അധികൃതര്‍ റെയ്ഡ് നടത്തിയാണ് കൊമ്പുകള്‍ കണ്ടെടുത്തത്. ചോദ്യം ചെയ്യലില്‍ ആദ്യം ഇയാള്‍ കുറ്റം നിഷേധിച്ചു. കൊമ്പിന് പിന്നാലെ നാടന്‍തോക്കിന്റെ കുഴലും കണ്ടെടുത്തിരുന്നു. അന്വേഷണം വഴിതെറ്റിക്കാന്‍ ആറ് വര്‍ഷം മുമ്പ്് തമിഴ്‌നാട്ടില്‍നിന്ന്് കൊണ്ടുവന്ന കൊമ്പാണെന്നെല്ലാം പറഞ്ഞെങ്കിലും അന്വേഷണ സംഘം മുഖവിലക്കെടുത്തിട്ടില്ല. സമീപത്തെ വനത്തില്‍ എവിടെയോ വേട്ടയാടിയ രണ്ട് ആനകളുടെ കൊമ്പാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. കുട്ടമ്പുഴ റേഞ്ച് ഓഫീസര്‍ ആര്‍. സഞ്ജീവ്കുമാറിൻ്റെ നേതൃത്വത്തിലാണ് അന്യോഷ് ണം.
കോതമംഗലം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

You May Also Like

NEWS

കോതമംഗലം:കോതമംഗലം മണ്ഡലത്തിൽ പട്ടികജാതി/വർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും 64 പേർക്കായി 18 ലക്ഷത്തി തൊണ്ണൂറായിരം രൂപയുടെ ചികിത്സാ ധനസഹായം അനുവദിച്ചതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. ചികിത്സ ധന...

NEWS

വടാട്ടുപാറയിൽ വന്യമുഗ ആക്രമണത്തിൽ പശു നഷ്ടപ്പെട്ട ക്ഷീര കർഷകന് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് ആം ആദ്മി പാർട്ടി കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഈ കർക്ഷകന് അടിയന്തരമായി ന്യായമായ നഷ്ട പരിഹാരം...

NEWS

കാലടി :കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെ ജെ യു) കാലടി മേഖലാ സമ്മേളനം നടത്തി. ലക്ഷ്മി ഭവൻ ഹാളിൽ നടന്ന സമ്മേളനം ദീപിക കാലടി ലേഖകനും കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറുമായ ഷൈജൻ...

NEWS

കോതമംഗലം: എംബിറ്റ്‌സ് എഞ്ചിനീറിങ് കോളജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗത്തിൽ സ്കോളർഷിപ്പോടുകൂടിയ പഠനത്തിനായി അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് രംഗത്തെ വിവിധ കമ്പനികൾ സ്പോൺസർ ചെയ്യുന്ന 10 സീറ്റുകളിലേക്ക് ആണ് അപേക്ഷ...