Connect with us

Hi, what are you looking for?

NEWS

ഊന്നുകൽ കാപ്പിച്ചാൽ ജനവാസ മേഖലയില്‍ നാശം വിതച്ച് കാട്ടാനക്കൂട്ടം

കോതമംഗലം: ഊന്നുകൽ കാപ്പിച്ചാൽ മേഖലയിലെ പ്ലാൻ്റേഷനിൽ തമ്പടിച്ചിരിക്കുന്ന കാട്ടാനക്കൂട്ടം സ്ഥിരം ജനവാസ മേഖലയിറങ്ങി നാശം വരുത്തുന്നു. ആനകളെ തിരിച്ച് കാട്ടിലേക്ക് തുരത്തുവാൻ നടപടി ഉണ്ടായിട്ടില്ല.
 കവളങ്ങാട് പഞ്ചായത്തിലെ പേരക്കുത്ത്,തടിക്കുളം,കാപ്പിച്ചാല്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് സ്ഥിരമായി ആനക്കൂട്ട മെത്തുന്നത്.തേക്ക്-അല്‍ബീസിയ പ്ലാന്റേഷനില്‍ തമ്പടിച്ചിരിക്കുന്ന ആനകളാണ് പ്രദേശവാസികളുടെ ഉറക്കം കെടുത്തിയിട്ടുള്ളത്.ആവോലിച്ചാല്‍,പെരുമണ്ണൂര്‍,നാടുകാണി തുടങ്ങിയ പ്രദേശങ്ങളിലും ആശങ്കയുണ്ട്.പ്ലാന്റേഷന് സമീപത്തെ വിവിധ കൃഷിയിടങ്ങളില്‍ ആന നാശനഷ്ടം വരുത്തിയിട്ടുണ്ട്.തെങ്ങ്,വാഴ തുടങ്ങി വിവിധ കാര്‍ഷീക വിളകള്‍ നശിപ്പിക്കപ്പെടുന്നുണ്ട്.പുതുശേരിക്കുടി ജോർജിൻ്റെ കൃഷിയിടത്തിലാണ്  ഏറ്റവുമൊടുവില്‍ ആന എത്തിയത്.ആഴ്ചകള്‍ക്ക് മുമ്പ് ഇഞ്ചത്തൊട്ടി വനത്തില്‍ നി്ന്നും ചാരുപാറവഴി പ്ലാന്റേഷനില്‍ കടന്ന ആനയാണ് ഇപ്പോഴും പ്ലാന്റേഷനില്‍ തങ്ങുന്നത്.പതിറ്റാണ്ടുകളായി ജനവാസമേഖലകളായി തുടരുന്ന പ്രദേശങ്ങളിലാണ് മുമ്പൊരിക്കലുമില്ലാതിരുന്ന ഭീക്ഷണി നേരിടുന്നത്.റബ്ബര്‍ ടാപ്പിംഗ് ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ക്കായി രാവിലെ കൃഷിയിടങ്ങളിലെത്താന്‍ ഭയപ്പെടേണ്ട അവസ്ഥയാണ് ഇവിടെയുണ്ടായിരിക്കുന്നത്.
പരിഹാരം കാണണമെന്ന ആവശ്യത്തിന് അധികാരികള്‍ ഫലപ്രദമായി മറുപടി നല്‍കുന്നില്ല.ആനയെ പ്ലാന്റേഷനില്‍ നിന്നും തുരത്തണമെന്നാണ് പ്രധാന ആവശ്യം.കഴിഞ്ഞദിവസം ചേര്‍ന്ന യോഗത്തില്‍ ദിവസങ്ങള്‍ക്കകം ആനയെ തുരത്തുമെന്ന് വനംവകുപ്പ ഉദ്യോഗസ്ഥര്‍ ഉറപ്പ നല്‍കിയിരുന്നു.എന്നാല്‍ ഇതിനുള്ള ശ്രമമൊന്നും നടക്കുന്നില്ലെന്നാണ് ആരോപണം.പ്ലാന്റേഷന്റെ അതിര്‍ത്തിയില്‍ കാടുവെട്ടണമെന്ന ആവശ്യത്തിലും തീരുമാനമായിട്ടില്ല.അധികൃതരുടെ അലംഭാവത്തില്‍ നാട്ടുകാര്‍ രോക്ഷാകുലരാണ്.കോതമംഗലം ഫോറസ്റ്റ് റെയിഞ്ചിന്റെ പരിധിയിലുള്ള പ്ലാന്റേഷനില്‍ കയറിയ ആനയെ എത്രയുംവേഗം തുരത്തിയില്ലെങ്കില്‍ ഊന്നുകല്‍ മേഖലയിലെ ജനവാസമേഖലകള്‍ക്ക് ഭീക്ഷണിയാകും. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരേയും ഫലപ്രദമായ നടപടികള്‍ ഉണ്ടായിട്ടില്ല.വനംവകുപ്പിന്റെ ഈ അനാസ്ഥക്ക് വലിയ വില നല്‍കേണ്ടിവന്നിരിക്കുന്നത് പൊതുജനങ്ങളാണ്.കൃഷിയിടങ്ങള്‍ ഒന്നൊന്നായി നശിപ്പിക്കപ്പെടുമ്പോഴും വനംവകുപ്പ്  കാഴ്ചക്കാരാകുകയാണെന്നാണ് ആക്ഷേപം.നടപടികള്‍ വൈകുന്തോറും മറ്റ് വിവിധ പ്രദേശങ്ങളിലുണ്ടായതുപോലെ ആനകളുടെ എണ്ണം പെരുകുമെന്ന ആശങ്കയും ശക്തമാണ്.

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

NEWS

കോതമംഗലം: കോതമംഗലം താലൂക്കിലെ പല പ്രദേശങ്ങളിലും ഡെങ്കിപ്പനി വ്യാപകം. താലൂക്ക് ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലും ചികിത്സക്കായി എത്തുന്ന ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ഓരോ ദിവസവും വര്‍ധിക്കുന്നുണ്ട്. നിരവധി പേരെ കിടത്തി ചികിത്സയ്ക്ക്...

NEWS

കോതമംഗലം : കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലത്ത് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ശനി വൈകിട്ട് 3 മണിക്കാണ് മരം വീണത്. ഒരു മണിക്കൂറോളം ഗതാഗത തടസം നേരിട്ടു.കോതമംഗലത്ത് നിന്നും...

NEWS

കവളങ്ങാട്: കേരള കർഷകസംഘം പൈങ്ങോട്ടൂർ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തമറ്റം ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ചാത്തമറ്റം സ്കൂൾ ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് സിപിഐ എം ഏരിയാ സെക്രട്ടറി ഷാജി...