കോതമംഗലം : ഗ്രീൻ കോതമംഗലം ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ (എഫ് പി ഒ) വാരപ്പെട്ടിയിൽ കൃഷിയിടാധിഷ്ഠിത വികസന പദ്ധതിയുടെ ഭാഗമായി പഴം – പച്ചക്കറി സംസ്ക്കരണ കേന്ദ്രം ആരംഭിച്ചു.
കപ്പയും ചക്കയും ഏത്തക്ക , പൈനാപ്പിൾ മുതലായ പഴവർഗ്ഗങ്ങളും പച്ചക്കറികളും ന്യായവിലക്ക് കർഷകരിൽ നിന്ന് സംഭരിച്ച് ലാഭമില്ലാതെ സംസ്കരണ കേന്ദ്രത്തിൽ നിന്ന്
നേരിട്ട് ലഭിക്കും. സംസ്കരണ കേന്ദ്രത്തിൽ
സംസ്കരിച്ച് എടുത്ത് ഉണങ്ങിയും ഡ്രൈ ഫ്രൂട്ടായും വിൽപ്പനക്കായി ഒരുക്കിയിട്ടുണ്ട്. ബ്ലോക്കിലെ
ഓരോ പഞ്ചായത്തിൽ നിന്നും കൃഷിയിടാധിഷ്ഠിത പദ്ധതിയിൽ ഉൾപ്പെടുന്ന 10 കർഷകരെ വീതം ഉൾപ്പെടുത്തിയാണ് എഫ് പി ഒ രൂപീകരിച്ചിട്ടുള്ളത്. കൃഷി വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെയാണ് എഫ് പി ഒ പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്.
കൃഷി ഭവനകളുടെയും പഞ്ചായത്തുകളുടെയും സഹകരണം ഉറപ്പു വരുത്തി കർഷകരുടെ മേൽനോട്ടത്തിലാണ് സംസ്ക്കരണ കേന്ദ്രം പ്രവർത്തിക്കുക. കർഷകർ ഉൽപാദിക്കുന്ന എല്ലാ കാർഷിക വിളകളും എഫ് പി ഒ വഴി വിറ്റഴിച്ച് കാർഷകരെ സഹായിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വാരപ്പെട്ടി ഗ്രീൻ നഗർ എഫ് പി ഒ ഓഫീസിൽ
ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം
നിർവ്വഹിച്ചു. വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ചു.
വാരപ്പെട്ടി പഞ്ചായത്ത് വൈസ്പ്രസിഡന്റ് ബിന്ദു ശശി, പഞ്ചായത്ത് അംഗങ്ങളായ എം എസ് ബെന്നി, കെ എം സെയ്ത്, ദീപ ഷാജു, പ്രിയ സന്തോഷ്, ദിവ്യ സലി,ഷജി ബ്ലസി , കൃഷി ഡപ്യൂട്ടി ഡയറക്ടർ വി പി സിന്ധു , കോതമംഗലം കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഇൻ ചാർജ് അബിളി സദാനന്ദൻ ,കൃഷി ഓഫീസർ ഇ എം മനോജ്, ആത്മ ജില്ലാ ഗവേണിംഗ് ബോഡി അംഗം എം എസ് അലിയാർ,
ഗ്രീൻ കോതമംഗലം എഫ് പി ഒ പ്രസിഡന്റ് തോമസ് പോൾ, സെക്രട്ടറി സൈഫുദ്ദീൻ സി കെ , വിവിധ പഞ്ചായത്തുകളിൽ നിന്നുള്ള എഫ് പി ഒ അംഗങ്ങൾ
എന്നിവർ പങ്കെടുത്തു.
