കോതമംഗലം: കരിമ്പാനി വനത്തില്‍ ബൈക്കില്‍ ബീറ്റ് പട്രോളിംഗിന് പോയ വനപാലകര്‍ക്ക് നേരെ കാട്ടാന പാഞ്ഞടുത്തു. ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടുന്നതിനിടെ ഒരാള്‍ക്ക് വീണ് പരിക്കേറ്റു. തുണ്ടം ഫോറസ്റ്റ് റേഞ്ചിലെ കരിമ്പാനി സ്റ്റേഷനിലെ എസ്എഫ്ഒ സി.ടി. സിജുവിനാണ് പരിക്കേറ്റത്. കൂടെയുണ്ടായിരുന്ന ബിഎഫ്ഒ ബെന്നി, സരിന്‍ രാധാകൃഷ്ണന്‍, വാച്ചര്‍മാരായ സുരേന്ദ്രന്‍, ശശി എന്നിവര്‍ ഓടി രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് 12.45ന് തുണ്ടം-മലയാറ്റൂര്‍ റോഡില്‍ ഇടമമലയാര്‍ വാലി കനാല്‍ കടന്നുപോകുന്ന മാതാളിപ്പാറ ഭാഗത്തെ വളവില്‍വച്ചാണ് ആനയുടെ അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. വളവില്‍ കുഞ്ഞിനൊപ്പം നില്‍ക്കുകയായിരുന്ന പിടിയാന ആക്രമിക്കുകയായിരുന്നു.
ആന പാഞ്ഞടുത്ത് കണ്ട് നാല് പേരും ബൈക്കുകള്‍ ഉപേക്ഷിച്ച് ചിതറിയോടി. സിജു മഴക്കോട്ട് ധരിച്ചിരുന്നത് കൊണ്ട് ഓട്ടത്തിനിടെ തട്ടി വീഴുകയായിരുന്നു. വയറിനും കൈയ്ക്കും കാല്‍മുട്ടിനും പരിക്കുണ്ട്. വനപാലകരെ കിട്ടാത്ത ദേഷ്യം ആന ബൈക്കിന് നേരെ തിര്‍ക്കുകയായിരുന്നു. സിജുവിന്റെ ബുള്ളറ്റിന്റെ എന്‍ജിന്‍ഭാഗത്ത് ചവിട്ടി തകര്‍ത്തു. ആന തിരിച്ച് കുട്ടിയാനയുടെ അടുത്തെത്തി സ്ഥലത്ത്നിന്ന് പോയ ശേഷമാണ് വനപാലകര്‍ ബൈക്കിന് സമീപത്തെത്തിയത്. ഭൂതത്താന്‍കെട്ട് ഫോറസ്റ്റ് സ്റ്റേഷനില്‍നിന്ന് ജീപ്പെത്തിച്ചാണ് സിജുവിനെ ആശുപത്രിയിലെത്തിച്ചത്.
You May Also Like
NEWS
കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂര്‍കുടി ആദിവാസി കോളനിയില്‍ കാട്ടാനകള്‍ കൃഷിയിടത്തിലിറങ്ങി കാര്‍ഷികവിളകള്‍ നശിപ്പിച്ചു. വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന പിണവൂര്‍കുടി ആദിവാസി കോളനിയില്‍ നാല് ദിവസമായി തുടര്‍ച്ചയായി വരുന്ന കാട്ടാനക്കൂട്ടം നിരവധി പേരുടെ കൃഷിയിടങ്ങളാണ്...
NEWS
കോതമംഗലം : ഫാക്ടം ഫോസ് വളത്തിന് വിപണിയിൽ നേരിടുന്ന ക്ഷാമത്തിന് എത്രയും വേഗം പരിഹാരമുണ്ടാകണമെന്ന് അഖിലേന്ത്യാ കിസാൻ സഭ എറണാകുളം ജില്ലാ സെക്രട്ടറി ഇ കെ ശിവൻ ആവശ്യപ്പെട്ടു. പ്രത്യേകിച്ച് നെൽകൃഷിക്ക് അടിവളമായും...
NEWS
കോതമംഗലം : ഡോ.എ പി ജെ അബ്ദുൾകലാം സ്റ്റഡി സെന്റർ ഏർപ്പെടുത്തിയ മികച്ച മാധ്യമ പ്രവർത്തകനുള്ള കേരളീയം മാധ്യമപുരസ്കാരത്തിന് പത്രപ്രവർത്തകനും,കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ ഏബിൾ സി അലക്സ് അർഹനായി...
NEWS
കോതമംഗലം: കോയമ്പത്തൂരിലെ കാരി മോട്ടോര്‍ സ്പീഡ് വേയില്‍ വച്ച് നടന്ന ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മ്മാണ മത്സരങ്ങളിലൊന്നായ ഫോര്‍മുല കാര്‍ ഡിസൈന്‍ മത്സരത്തില്‍ മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിങ് കോളേജിലെ ‘ഇന്‍ഫെര്‍നോ’ ടീം...