കോതമംഗലം: മിനി സിവില്‍ സ്റ്റേഷനിലെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ മേഖലാ ഓഫിസിൽ തീപിടിത്തം ഉണ്ടായി. സിവിൽ സ്റ്റേഷൻ്റെ അഞ്ചാം നിലയിലാണ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ മേഖലാ ഓഫിസ് പ്രവര്‍ത്തിക്കുന്നത്. അലാറാം മുഴങ്ങിയതിനാല്‍ തീ ഉണ്ടായ ഉടന്‍തന്നെ ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടു.ഓഫിസ് അസിസ്റ്റന്റ് മുരുകന്‍ ഉടന്‍തന്നെ ഫയര്‍ എക്സ്റ്റിങ്ങ്യൂഷര്‍ ഉപയോഗിച്ച് തീ കെടുത്തുകയായിരുന്നു.ഇതുമൂലം തീ മറ്റിടങ്ങളിലേക്ക വ്യാപിക്കുന്നത് തടയാനും നാശനഷ്ടം ഒഴിവാക്കാനും കഴിഞ്ഞു.തീ കണ്ടയുടന്‍ ഓഫിസിലുണ്ടായിരുന്നവര്‍ പരിഭ്രാന്തരായിരുന്നു.ഫയര്‍ ഫോഴ്‌സ് യൂണിറ്റും സ്ഥലത്തെത്തിയിരുന്നു.തീ ഉടനടി അണക്കാന്‍ കഴിഞ്ഞത് നേട്ടമായെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ എം.അനില്‍കുമാര്‍ പറഞ്ഞു.അഞ്ചാം നിലയായതിനാല്‍ തീ വ്യാപിച്ചിരുന്നെങ്കില്‍ അണക്കാന്‍ പ്രയാസപ്പെടുമായിരുന്നു.ഇത് ഒരു മുന്നറിയിപ്പായി കണ്ട് ഓഫിസുകളിലെ ജീവനക്കാര്‍ക്ക് ഫയര്‍ എക്സ്റ്റിങ്ങ്യൂഷര്‍ ശരിയായി ഉപയോഗിക്കാന്‍ പരിശീലനം നല്‍കുമെന്നും അധിക്യതർ പറഞ്ഞു.
