കോതമംഗലം : ചിട്ടയായ പരിശീലനത്തിലൂടെ മാത്തമാറ്റിക്സിൽ വേഗത യിലും ബുദ്ധികൂർമ്മതയിലും അത്ഭുതങ്ങൾ സൃഷ്ടിച്ചുകൊണ്ട് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടിയിരിക്കുകയാണ് ടിയാ മരിയ എൽദോ. 2021 ജനുവരിക്കും 2030 ഡിസംബറിനും ഇടയിലുള്ള ഏത് തീയതി പറഞ്ഞാലും അത് ഏത് ദിവസമാണെന്ന് ഞൊടിയിടയ്ക്കുള്ളിൽ പറയുവാൻ ടിയക്ക് അനായാസം സാധിക്കും. ഈ അപൂർവ്വ നേട്ടം കൈവരിച്ച് കോട്ടപ്പടിക്ക് അഭിമാനമായി മാറിയിരിക്കുന്ന ഈ കൊച്ചു മിടുക്കി കോട്ടപ്പടി സെന്റ് ജോർജ് പബ്ലിക് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയും തോളേലി പാറപ്പാട്ട് വീട്ടിൽ എൽദോസിന്റെയും പ്രിയങ്കയുടെയും മകളുമാണ്.
