കോതമംഗലം: കോതമംഗലത്തിന് സമീപം നെല്ലിക്കുഴി, പൂമറ്റം കവലക്ക് സമീപം സ്വകാര്യ വ്യക്തിയുടെ കുടിവെളളക്കിണറിൽ അകപ്പെട്ട മൂർഖൻ പാമ്പിനെ രക്ഷപെടുത്തി.
നെല്ലിക്കുഴി സ്വദേശി ജമാലിൻ്റെ വീട്ടുമുറ്റത്തെ കുടിവെള്ളക്കിണറിലാണ് ഏകദേശം ഒരു വയസ് പ്രായം തോന്നിക്കുന്ന മൂർഖൻ പാമ്പ് വീണത്. വനം വകുപ്പിൻ്റെ നിർദേശപ്രകാരം പാമ്പുപിടുത്ത വിദഗ്ദ്ധൻ മാർട്ടിൻ മേക്കമാലിയും, ഫയർഫോഴ്സും സ്ഥലത്തെത്തി രണ്ട് മണിക്കൂറോളം നടത്തിയ കഠിന പരിശ്രമത്തിനു ശേഷമാണ് പാമ്പിനെ പിടികൂടാനായത്. വനം വകുപ്പിന് കൈമാറിയ പാമ്പിനെ പിന്നീട് ഉൾവനത്തിൽ തുറന്നു വിട്ടു.


























































