Connect with us

Hi, what are you looking for?

NEWS

നെല്ലിമറ്റം സ്കൂൾ പടിയിൽ മരം വെട്ടുന്നതിനിടയിൽ ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നു

കോതമംഗലം: നെല്ലിമറ്റം സ്കൂൾ പടിയിൽ ദേശീയപാതയോരത്ത് നിന്ന മരം സൂക്ഷ്മതയില്ലാതെ മുറിച്ചു നീക്കിയത് മൂലം ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു മുകളിലേക്ക് ഭീമൻ മരം വെട്ടുന്നതിനിടയിൽ നിയന്ത്രണം തെറ്റി വീണ് കാത്തിരിപ്പ് കേന്ദ്രം തകർന്നു. ആൻറണി ജോൺ എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൻ്റെ മുകളിലേക്ക് മരം വീണ് കാത്തിരിപ്പ് കേന്ദ്രം പൂർണ്ണമായി തകർന്നത് . പ്രദേഗത്ത് നാട്ടുകാരുടെ പ്രതിഷേധം രൂക്ഷം .കവളങ്ങാട് സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ ജംഗ്ഷനിലെ നൂറുകണക്കിന് വിദ്യാർത്ഥികൾക്കും ടീച്ചർമാർക്കും നാട്ടുകാർക്കും ആശ്രയമായിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രമാണ് തകർക്കപ്പെട്ടത് . എതിർ സൈഡിൻ സ്ഥിതി ചെയ്തിരുന്ന മറ്റൊരു ബസ് കാത്തിരിപ്പ് കേന്ദ്രം ഹൈവേ നിർമ്മാണത്തിന്റെ ഭാഗം എന്ന രീതിയിൽ പാടത്തേക്ക് തള്ളി ചെരിച്ചിട്ടിരിക്കുകയാണ്.

മഴപെയ്താലോ അല്ലെങ്കിൽ മറ്റെന്തെങ്കിലും രീതിയിൽ യാത്ര പോകാൻ ആയിട്ട് ഇപ്പോൾ ഈ ജംഗ്ഷനിൽ ഉണ്ടായിരുന്ന രണ്ട് ബസ് സ്റ്റോപ്പുകളും ഇല്ലാത്ത അവസ്ഥയാണ് ഉള്ളത്. മരം മുറിക്കാൻ കരാർ എടുത്തിട്ടുള്ള കരാറുകാരൻ കോതമംഗലം മുതൽ നേര്യമംഗലം വരെയുള്ള ഭാഗങ്ങളിൽ മരം മുറിക്കുന്നത് നിരവധി സാധനസാമഗ്രികൾ നശിപ്പിച്ചു കൊണ്ടാണെന്നു മുൻപും ആക്ഷേപം ഉയർന്നിരുന്നു. എത്രയും പെട്ടെന്ന് തകർക്കപ്പെട്ട ബസ് കാത്തിരിപ്പ് കേന്ദ്രം പൂർവ്വസ്ഥിതിയിൽ പുനർ നിർമ്മിക്കണമെന്ന് സ്ഥലം സന്ദർശിച്ച ജനതാദൾ എസ് ജില്ലാ വൈസ് പ്രസിഡൻ്റ് മനോജ് ഗോപിയും കോതമംഗലം നിയോജക മണ്ഡലം ആക്ടിങ്ങ് പ്രസിഡൻ്റ് വാവച്ചൻ തോപ്പിൽ കുടിയും ആവശ്യപ്പെട്ടു ഫോട്ടോ: ദേശീയപാതയോരത്ത് നെല്ലിമറ്റം ഹയർ സെക്കൻ്ററി സ്കൂൾ ജംങ്ഷനിൽ നിന്ന കൂറ്റൻ ആൽ മരം ശ്രദ്ധയില്ലാതെ മുറിച്ച് നീക്കുന്നിതിനിടയിൽ ആൻ്റണി ജോൺ എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് കഴിഞ്ഞ വർഷം പണി പൂർത്തികരിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു മുകളിലേക്ക് മരം വീണ് പൂർണ്ണമായി തകർന്ന നിലയിൽ

You May Also Like

NEWS

കോതമംഗലം : കവളങ്ങാട്, കുട്ടമ്പുഴ പഞ്ചായത്തുകളിൽ വന്യ മൃഗ ശല്യവുമായി ബന്ധപ്പെട്ട് 18.5 കിലോമീറ്റർ ദൂരം സോളാർ ഫെൻസിങ് സ്ഥാപിക്കുന്നതിനായി 73 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ ആ...

NEWS

കോതമംഗലം: നഗരസഭക്കു കീഴിലുള്ള പൂട്ടിക്കിടക്കുന്ന മുനിസിപ്പൽ ലൈബ്രറികൾ ഉടൻ തുറന്ന് പ്രവർത്തിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ്സ് കോതമംഗലം നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻസിപ്പൽ ഓഫിസിന് മുന്നിൽ പുസ്തകങ്ങൾ വായിച്ച് പ്രതിഷേധിച്ചു. നിയോജകമണ്ഡലം...

NEWS

പോത്താനിക്കാട്: പൈങ്ങോട്ടൂര്‍ കാവുംപാറ – പിട്ടാപ്പിള്ളിക്കവല റോഡിലെ ദുര്‍ബലമായ ചെക്ഡാമും പാര്‍ശ്വഭിത്തിയും പുനര്‍നിര്‍മിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ആറു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പൈങ്ങോട്ടൂര്‍ തോടിനു കുറുകെ നിര്‍മിച്ച ചെക്ക് ഡാമാണിത്. വേനല്‍ കാലത്ത് വെള്ളം...

ACCIDENT

കോതമംഗലം: മുനിസിപ്പൽ ബസ് സ്റ്റാൻഡിനു മുന്നിൽ തടി കയറ്റിവന്ന ലോറി മറിഞ്ഞു. ആലുവ-മൂന്നാർ റൂട്ടിലാണ് അപകടം നടന്നത്. സംഭവത്തിൽ ആർക്കും പരിക്കില്ല. ഇന്ന് രാവിലെ ആറ് മണിയോടെയാണ് ഹൈറേഞ്ച് ഭാഗത്തുനിന്ന് യൂക്കാലിയുടെ തടി...