കൊച്ചി: കോവിഡ് – 19 യുടെ പശ്ചാത്തലത്തിൽ ലോക് ഡൗൺപ്രഖ്യാപിച്ചതോടെ ഒരു മാസത്തിലേറെയായി സ്വകാര്യ ബസ്സുകൾ സർവ്വീസ് നിർത്തിവച്ചിട്ട്. എന്നാൽ ലോക് ഡൗൺ ഇളവ് പ്രഖ്യാപിച്ചതിന്റെ ഭാഗമായി സ്വകാര്യ ബസ് സർവ്വീസ് നിബന്ധനകൾ ക്ക് വിധേയമായി പുനരാരംഭിക്കാമെന്ന് ഗതാഗത വകുപ്പ് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ സ്വകാര്യ ബസ്സുടമാ സംഘങ്ങൾ സർക്കാർ പ്രഖ്യാപിച്ച ലോക് ഡൗൺ ഇളവിന്റെ ഭാഗമായി ബസ് സർവ്വീസ് നടത്താനുള്ള ഇളവുകൾ അനുസരിച്ച് സർവ്വീസ് തുടങ്ങിയാൽ ബസ് സർവ്വീസ് വ്യവസായം നഷ്ടത്തിലാകുമെന്നാണ് പറയുന്നത്. ഇത് കുറയൊക്കെ ശരിയുമാണ്. എന്നാൽ സംസ്ഥാനത്തെ പതിനായിരക്കണക്കിന് സ്വകാര്യ ബസ് തൊഴിലാളികളുടെ ജീവിതം തൊഴിലില്ലാതായതോടെ പ്രതിസന്ധിയിലായി.
നിർമ്മാണമേഖലയിലുൾപ്പെടെയുള്ള മേഖലകളിൽ ലോക് ഡൗൺ ഇളവ് മൂലം തൊഴിൽ ചെയ്യാനുള്ള സാഹചര്യം ആമേഖലയിലെ തുൾപ്പെടെ മറ്റ് പല മേഖലയിലും ഉരിത്തിരിഞ്ഞിട്ടുണ്ട്. എന്നാൽ സ്വകര്യ ബസ് തൊഴിൽ മേഖല മാത്രം നിശ്ചലമായി.സ്ക്കൂൾ തുറക്കാറായ സാഹചര്യത്തിൽ മക്കളുടെ വിദ്യാഭ്യാസ ചിലവ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് എന്ത് ചെയ്യണമെന്നറിയാതെ കുടുംബ ജീവിതം തന്നെ പ്രതിസന്ധിയിലായിരിക്കുകയാണ് ബസ് തൊഴിലാളികൾക്ക്. വർഷങ്ങളായി ഈ മേഖലയിൽ തൊഴിൽ എടുത്ത് ജീവിക്കുന്ന ഡ്രൈവർ, കണ്ടക്ടർ ഉൾപ്പെടെയുള്ളവർക്ക് മറ്റൊരു തൊഴിലിറങ്ങാനോ അറിവോ ഇല്ലാത്തതും ഇവരുടെ കുടുംബം മുഴു പട്ടിണിയാകുമെന്ന സത്യം സർക്കാർ മനസിലാക്കണം.
അടിയന്തിരമായി സ്വകാര്യബസ് തൊഴിലാളികളുടെ വിഷയത്തിൽ ഒരു പരിഹാരം കണ്ട് തൊഴിൽ ചെയ്യാനുള്ള സാഹചര്യമുണ്ടാക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് മോട്ടോർ ആന്റ് എഞ്ചിനീയറിംഗ് ലേബർ സെന്റർ (എച്ച്.എം.എസ്.) സംസ്ഥാന ഭാരവാഹിയോഗം സർക്കാറിനോട് ആവശ്യപ്പെട്ടു.സംസ്ഥാന ജനറൽ സെക്രട്ടറി മനത്ത് ചന്ദ്രനും സംസ്ഥാന പ്രസിഡന്റ് മനോജ് ഗോപിയും ഈ വിഷയങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രിക്കും ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രനും, തൊഴിൽകുപ്പ് മന്ത്രിക്കും സംസ്ഥാന ട്രാൻസ്പോർട്ട് കമ്മീഷണർക്കും നിവേദനം നൽകിയതായും ഭാരവാഹികൾ അറിയിച്ചു.വീഡിയോ കോൺഫ്രൻസിലൂടെ നടന്ന ഭാരവാഹിയോഗം എച്ച്.എം.എസ്.ദേശീയ വർക്കിംഗ് കമ്മറ്റിയംഗവും കേരള മോട്ടോർ& എഞ്ചിനീയറിംഗ് ലേബർ സെന്റർ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡന്റ് മനോജ് ഗോപിയുടെ അദ്ധ്യക്ഷതയിൽ നടന്ന സംസ്ഥാന ഭാരവാഹികമ്മറ്റി വീഡിയോ കോൺഫ്രൻസ് യോഗത്തിൽ സംസ്ഥാന ഭാരവാഹികളായ കെ.കെ.കൃഷ്ണൻ, അഡ്വ.ആനി സ്വീറ്റി, ഒ.പി. ശങ്കരൻ, രാജു കൃഷ്ണ, മലയൻകീഴ് ചന്ദ്രൻ നായർ, അജി ഫ്രാൻസിസ്, പി.വി.തമ്പാൻ, പി.ദിനേശൻ, എ.രാമചന്ദ്രൻ ,മോഹൻരാജ്,പേരൂർ ശശിധരൻ, കോയ അമ്പാട്ട് എന്നിവർ പങ്കെടുത്തു.
https://www.facebook.com/kothamangalamvartha/videos/pcb.937124513412890/321998822116914/?type=3&theater