കോതമംഗലം : പ്രകൃതിവിഭവങ്ങൾ, ഉയർന്ന നിലവാരമുള്ള ഹോർട്ടികൾച്ചറൽ, കാർഷിക ഉൽപന്നങ്ങൾ എന്നിവ ഉപയോഗിച്ച് പ്രകൃതിദത്തമായ രീതിയിൽ മൂല്യ വർദ്ധിത ഉൽപ്പനങ്ങൾ ഉൽപ്പാദിപ്പിക്കുന്ന വാഴക്കുളം അഗ്രോ പ്രോസ്സസിംങ് കമ്പനി ചെയർമാനായി കോതമംഗലം കുട്ടമ്പുഴ സ്വദേശിയായ ഇ.കെ ശിവൻ ചുമതലയേറ്റു.
സി പി ഐ ജില്ല അസി.സെക്രട്ടറിയും, കോതമംഗലം മണ്ഡലത്തിലെ പൊതുപ്രവർത്തനമേഖലയിലെ നിറ സാന്നിധ്യവുമായിരുന്നു ഇ.കെ ശിവൻ. മുൻ കമ്പനി ചെയർമാൻ ബാബു പോൾ രാജിവെച്ച ഒഴിവിലാണ് പുതിയ നിയമനം. കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾക്ക് മികച്ച വരുമാനം ഉറപ്പാക്കുവാനും, ആരോഗ്യപരവും പോഷകപരവുമായ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ എല്ലാ സീസണുകളിലും ഉപയോക്താക്കൾക്ക് ലഭ്യമാക്കുകയും, അതുവഴി സമൂഹത്തിന്റെ സാമൂഹിക-സാമ്പത്തിക വികസനം ഉറപ്പാക്കുകയും ചെയ്യുമെന്ന് ചെയർമാൻ വ്യക്തമാക്കി. ജില്ലാ പഞ്ചായത്ത് അംഗം എൻ അരുൺ, ബ്ലോക്ക് മെമ്പർ ഹാരിസ് , ബ്ലോക്ക് മെമ്പർ വിൽസൺ ഇല്ലിക്കൽ , സി.പി.ഐ കോതമംഗലം നിയോജമണ്ഡലം സെക്രട്ടറി എം.കെ രാമചന്ദ്രൻ , എ ഐ വൈ എഫ് സംസ്ഥാന കൗൺസിൽ അംഗം പി.കെ രാജേഷ് , വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
You must be logged in to post a comment Login