കോതമംഗലം : കവളങ്ങാട് സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നം1348 ന്റെ 2024-25 സാമ്പത്തിക വർഷത്തെ വാർഷിക പൊതുയോഗത്തിനോട് അനുബന്ധിച്ച് എസ്.എൽ.സി,പ്ലസ്‌ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള സ്‌കോളർഷിപ്പ് വിതരണോദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ബാങ്ക് പ്രസിഡൻ്റ് യാസർ മുഹമ്മദ് അധ്യക്ഷനായ ചടങ്ങിൽ ഡയറക്ടർ ബോർഡ് അംഗം വിനയൻ പി.ബി. സ്വാഗതം പറഞ്ഞു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ ബാങ്ക് അംഗങ്ങളുടെ മക്കൾക്കാണ് സ്കോളർഷിപ്പ് വിതരണം ചെയ്തത്. ബാങ്കിൻ്റെ പ്രവർത്തന പരിധിയിൽ സമൂഹത്തിലെ വിവിധ തുറകളിൽ മികവ് തെളിയിച്ചവർക്കുള്ള ആദരവും നൽകി. ബാങ്ക് ഭരണ സമിതി അംഗം പി.കെ കുഞ്ഞുമോൻ ചടങ്ങിന് കൃതജ്ഞത പറഞ്ഞു.



























































