കോതമംഗലം :കോതമംഗലം മുൻസിപ്പാലിറ്റി 29-ാം വാർഡ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അജി വി.എം ൻ്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ചേർന്നു.വിളയാലിൽ ചേർന്ന കൺവെൻഷൻ ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രശാന്ത് ഐക്കരയുടെ അധ്യക്ഷതയിൽ വാർഡ് സെക്രട്ടറി ധനേഷ് റ്റി എം സ്വാഗതവും പറഞ്ഞു. യോഗത്തിൽ മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സിന്ധുഗണേശൻ,സി പി എസ് ബാലൻ, പി.പി മൈതീൻ ഷാ,ഷിനു കെ എ, മുജിബ് എം എം തുടങ്ങിയവർ സംസാരിച്ചു. പി.എ മോഹനൻ നന്ദി രേഖപ്പെടുത്തി.വാർഡ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഓഫീസിന്റെ ഉദ്ഘാടനവും എം എൽ എ നിർവഹിച്ചു.



























































