കോതമംഗലം: വരപ്പെട്ടിയില്‍ മീന്‍ കുളത്തിലെ വലയില്‍ കുടുങ്ങിയ കൂറ്റന്‍ പെരുമ്പമ്പിനെ രക്ഷപെടുത്തി. കഴിഞ്ഞ രാത്രിയാണ് വാരപ്പെട്ടി കൊറ്റാനക്കോട്ടില്‍ ഷാജിയുടെ മീന്‍ കുളത്തിലെ വലയില്‍ കൂറ്റന്‍ പെരുമ്പാമ്പിനെ കുടുങ്ങിയ നിലയില്‍ കണ്ടത്. തുടര്‍ന്ന് 9 മണിയോടെ പാമ്പുപിടുത്ത വിദഗ്ദ്ധന്‍ മൂവാറ്റുപുഴ സ്വദേശി സേവി തോമസ് സ്ഥലത്തെത്തി വല മുറിച്ച് പാമ്പിനെ രക്ഷപെടുത്തുകയായിരുന്നു.
