കോതമംഗലം : പതിറ്റാണ്ടുകളായി കൈവശമുള്ള ഭൂമിക്ക് രേഖയില്ല എന്ന കാരണത്താൽ ദുരിതമനുഭവിക്കുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് ആശ്വാസം പകർന്നുകൊണ്ട് “എല്ലാ ഭൂമിക്കും രേഖ” എന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിനായി സംസ്ഥാന സർക്കാർ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരികയാണ്. “എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങൾക്കും സ്മാർട്ട് ” എന്ന സർക്കാരിന്റെ പ്രതിജ്ഞ വാചകം സ്വാർത്ഥമാക്കുന്നതിന്റെ ഭാഗമായി കോതമംഗലം താലൂക്ക് കടവൂർ വില്ലേജിലെ മാവുംതൊട്ടി പ്രദേശത്ത് പതിറ്റാണ്ടുകളായി ഭൂമി കൈവശം വച്ചിട്ടുള്ളവർക്ക് പട്ടയം നൽകുന്നതിനുള്ള നടപടികൾ ഊർജ്ജിതപ്പെടുത്തുകയും കോതമംഗലം താലൂക്കിൽ പ്രത്യേകമായി അനുവദിച്ച ഭൂമി പതിവ് സ്പെഷൽ ഓഫീസ് മുഖാന്തിരം പതിവ് നടപടികൾ സ്വീകരിച്ച 64 പട്ടയങ്ങളിൽ വിതരണത്തിന് ബാക്കിയുള്ള 54 പട്ടയങ്ങളുടെ വിതരണ ഉദ്ഘാടനം റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിച്ചു.
ചടങ്ങിൽ ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡീൻ കുര്യാക്കോസ് എം പി വിശിഷ്ടാതിഥിയായി. മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽ നാടൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ,മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ, ജില്ലാ പഞ്ചായത്ത് മെമ്പർ റാണിക്കുട്ടി ജോർജ്, പൈങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി സിജു,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആനീസ് ഫ്രാൻസിസ്, പൈങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അമൽ രാജ്, സീമ സിബി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഷാജി മുഹമ്മദ്, മെജോ ജോർജ്, മാണി വർഗീസ്, കോയാകുട്ടി പി എം, കെ എം കുര്യാക്കോസ്, മനോജ് ഗോപി, ജമാൽ പുതുപ്പാടി, ബേബി പൗലോസ്, ജിലേഷ് മാത്യു, ബിജു കുര്യാക്കോസ്, അനിൽകുമാർ കെ കെ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് ഐ എ എസ് സ്വാഗതവും, മൂവാറ്റുപുഴ ആർ ഡി ഒ അനി പി എൻ കൃതജ്ഞതയും രേഖപ്പെടുത്തി.
