Connect with us

Hi, what are you looking for?

NEWS

കൊച്ചി ധനുഷ്‌കോടി ദേശീയ പാത വികസനം: റിവ്യൂ പെറ്റീഷൻ തള്ളി ഹൈ കോടതി

കോതമംഗലം : കൊച്ചി ധനുഷ്‌കോടി ദേശീയ പാതയിൽ നേര്യമംഗലം മുതൽ വളരെ വരെയുള്ള 14.5 കിലോമീറ്റർ ദൂരം ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് വനം വകുപ്പ് തടസപ്പെടുത്തിപ്പോയതിനെതുടർന്ന്, 1932 മുതൽ ഇത്രയും ദൂരം റോഡിൻറ്റെ നടുക്കുനിന്നും ഇരുവശങ്ങളിലേക്കും അമ്പത് അടി വീതം നൂറ് അടി വീതിയിൽ രേഖകൾ പ്രകാരം റവന്യു ഭൂമിയാണെന്നും, നിർമ്മാണ പ്രവർത്തനങ്ങൾ തടസപ്പെടുത്തുന്നതിൽ നിന്നും വനംവകുപ്പിനെ തടയണമെന്നും ആവശ്യപ്പെട്ട് മുവാറ്റുപുഴ, നിർമ്മലാ കോളേജ് ബിരുദ വിദ്യാർത്ഥിനി കിരൺ സിജു, നേര്യമംഗലം വാളറ റോഡ് സൈഡിൽ കരിക്ക് വിറ്റു എന്നതിൻറ്റെ പേരിൽ 2022 ഓഗസ്റ്റ് 15 ന് വനം വകുപ്പ് പിടിച്ച് ജയിലിൽ അടച്ച മീരാൻ ഇരുമ്പുപാലം, ഫാർമേഴ്‌സ് അവേർനെസ് റിവൈവൽ മൂവ്മെൻറ്റ് (ഫാം) ജനറൽ സെക്രട്ടറി സിജുമോൻ ഫ്രാൻസിസ്, ട്രെഷറർ ബബിൻ ജെയിംസ് എന്നിവർ കേരളാ ഹൈ കോടതിയിൽ ഫയൽ ചെയ്ത കേസിൽ അനുകൂല വിധിവാങ്ങി നിർമ്മാണപ്രവർത്തനങ്ങൾ നടന്നുവരവേ, വിധിക്കെതിരെ അപ്പീൽ പോകാനുള്ള വനംവകുപ്പ് നീക്കത്തിന് ചിഫ് സെക്രട്ടറി അനുമതി നിഷേധിച്ചതിനെ തുടർന്ന് തൊടുപുഴ സ്വദേശിയും, പരിസ്ഥിതി പ്രവർത്തകനുമായ എം എൻ ജയചന്ദ്രൻ എന്നയാൾ ഹൈ കോടതിയെ സമീപിച്ച് റിവ്യൂ പെറ്റീഷൻ ഫയൽ ചെയ്യുകയായിരുന്നു.

അദ്ദേഹത്തിനുവേണ്ടി മുൻ ഫോറസ്ററ് ജി. പി സന്ദേശ് രാജ ഹാജരാക്കുകയും ചെയ്തിരുന്നു. ആ റിവ്യൂ പെറ്റീഷനാണ് കോടതി തീർപ്പാക്കിയത്. കേസിൽ വിശദമായ വാദം കേട്ടതാണെന്നും, നിലവിലുള്ള രേഖകൾ പ്രകാരം റോഡിനിരുവശവും റവന്യു ഭൂമിയാണെന്നും, കേന്ദ്രസർക്കാർ നാഷണൽ ഹൈ വേ അതോറിറ്റിക്ക് നിർമ്മാണപ്രവർത്തനത്തിനുള്ള അനുമതി നേരത്തെതന്നെ കൊടുത്തിരുന്നതാണെന്നും അന്ന് വനം വകുപ്പ് കേന്ദ്രസർക്കാരിൻറ്റെ നടപടികളെ എതിർത്തിരുന്നില്ലന്നും വ്യക്തത വരുത്തിയാണ് ഹർജി തള്ളിയത്. രണ്ട് കേസുകളിലും കിരൺ സിജു അടക്കമുള്ളവർക്ക് വേണ്ടി അഡ്വ. ബിജോ ഫ്രാൻസിസ്, അഡ്വ. ജോസ് കുര്യാക്കോസ് വിളങ്ങാട്ടിൽ, അഡ്വ. ലൂയിസ് ഗോഡ്‌വിൻ എന്നിവർ ഹാജരായി.

You May Also Like

NEWS

കോതമംഗലം: കുട്ടമ്പുഴയിൽ ആവേശമുയർത്തി ആയിരങ്ങൾ പങ്കെടുത്ത എൽഡിഎഫ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വൻ ദേശീയ...

NEWS

കോതമംഗലം :കഠിനാധ്വാനത്തിലൂടെ, യൂറോപ്യൻ യൂണിയൻ നൽകുന്ന പ്രശസ്തമായ “മേരി ക്യൂറി” ഫെലോഷിപ്പ് എന്ന സ്വപ്ന നേട്ടം കൈവരിച്ച സന്തോഷത്തിലാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ 2023- 25 ബാച്ച് എം എസ് സി...

ACCIDENT

കോതമംഗലം – കോതമംഗലം, വാരപ്പെട്ടിയിൽ നിയന്ത്രണം വിട്ട കാർ ചായക്കട തകർത്തു.നിർത്താതെ പോയ വാഹനത്തിൻ്റെ ഉടമയെ പോലീസ് തിരിച്ചറിഞ്ഞതായി സൂചന. ഇന്നലെ അർദ്ധരാത്രിയാണ് നിയന്ത്രണം വിട്ട കാർ വൈദ്യുതപോസ്റ്റ് തകർത്ത് കടയിലേക്ക് പാഞ്ഞ്...

NEWS

കോതമംഗലം – കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയിൽ ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി മതിലും കൃഷിയിടങ്ങളും തകർത്തു. വാവേലി സ്വദേശി കൊറ്റാലിൽ ചെറിയാൻ്റെ പുരയിടത്തിലെ മതിലും, ഗേറ്റും തകർത്തു. സമീപത്തെ മറ്റൊരു പുരയിടത്തിലെ കമുകും,മതിലുമാണ് ഇന്ന്...

NEWS

കോതമംഗലം – കോതമംഗലത്ത് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ കിണറിൽ വീണ കൂറ്റൻ മൂർഖൻ പാമ്പിനെ രക്ഷപെടുത്തി. കുത്തുകുഴിക്കു സമീപം കപ്പ നടാൻ വേണ്ടി കൃഷിയിടമൊരുക്കുന്നതിനിടയിലാണ് കിണറിൽ വീണു കിടക്കുന്ന മൂർഖൻ പാമ്പിനെ ജോലിക്കാർ...

NEWS

  കോതമംഗലം : നെല്ലിക്കുഴിയിൽ എൽ ഡി എഫ് വാർഡ് കൺവെൻഷനുകൾ ചേർന്നു.7,9,15 വാർഡുകളിലെ തിരഞ്ഞെടുപ്പ് കൺവെൻഷനുകളുടെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. വാർഡ് കൺവെൻഷനുകളിൽ കെ ബി അൻസാർ,അരുൺ സി...

NEWS

  കോതമംഗലം : കവളങ്ങാട് സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നം1348 ന്റെ 2024-25 സാമ്പത്തിക വർഷത്തെ വാർഷിക പൊതുയോഗത്തിനോട് അനുബന്ധിച്ച് എസ്.എൽ.സി,പ്ലസ്‌ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള സ്‌കോളർഷിപ്പ് വിതരണോദ്ഘാടനം...

NEWS

  കോതമംഗലം :കോതമംഗലം മുൻസിപ്പാലിറ്റി 29-ാം വാർഡ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അജി വി.എം ൻ്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ചേർന്നു.വിളയാലിൽ ചേർന്ന കൺവെൻഷൻ ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രശാന്ത്...

NEWS

കോതമംഗലം :കോതമംഗലം മുൻസിപ്പാലിറ്റി 30-ാം വാർഡ് എൽ ഡി എഫ് കൺവെൻഷൻ ചേർന്നു.വടക്കേ വെണ്ടുവഴിയിൽ ചേർന്ന കൺവെൻഷൻ ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. ഷാജി കരോട്ടുവീട്ടിൽ അധ്യക്ഷത വഹിച്ചു....

NEWS

കോതമംഗലം: വോട്ടുപിടുത്തത്തിനിടയില്‍ പാമ്പുപിടിക്കുന്ന ഒരു സ്ഥാനാര്‍ത്ഥിയുണ്ട് കോതമംഗലത്ത്. കോട്ടപ്പടി പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജ്യൂവല്‍ ജൂഡിയാണ് താരം. കൊടും വിഷമുള്ള രാജവെമ്പാലയോ, മൂര്‍ഖനോ, വിഷമില്ലാത്തതോ എന്തുമായിക്കോട്ടെ പാമ്പ് എന്ന് കേട്ടാല്‍...

NEWS

കോതമംഗലം : വാരപ്പെട്ടിയിൽ എൽ ഡി എഫ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെയും 5,11 വാർഡുകളിലെ തിരഞ്ഞെടുപ്പ് കൺവെൻഷനുകളുടെയും ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. വാർഡ് കൺവെൻഷനുകളിൽ പി എൻ ബാലഗോപാൽ,...

NEWS

കോതമംഗലം : കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 9-)0 വാർഡിലെ( പിണവൂർ കുടി) എൽ ഡി എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ചേർന്നു. പന്തപ്ര ആദിവാസി ഉന്നതിയിൽ ചേർന്ന തിരഞ്ഞെടുപ്പ് കൺവെൻഷൻ ആന്റണി ജോൺ എം എൽ...

error: Content is protected !!