കുട്ടമ്പുഴ: തട്ടേക്കാട് ഗവൺമെന്റ് യുപി സ്കൂളിൽ ECLAT 25 CONVOCATION പരിപാടി സംഘടിപ്പിച്ചു. വാർഡ് മെമ്പർ ആലിസ് സിബി അധ്യക്ഷത വഹിച്ച യോഗത്തിൽ കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു , ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി മേരി കുര്യാക്കോസ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ സിബി കെ എ, പിടിഎ പ്രസിഡന്റ് സനു സണ്ണി, MPTA പ്രസിഡന്റ രമ്യ നിഷാന്ത്.അധ്യാപകരായ സുനു, റജീന എന്നിവർ ആശംസകൾ അർപ്പിച്ചു. H M വിനീതകുമാരി സ്വാഗതം പറഞ്ഞ ചടങ്ങിൽ സീനിയർ അധ്യാപിക രാജശ്രീ നന്ദി രേഖപ്പെടുത്തി. കുട്ടികൾക്കുള്ള അനുമോദനം, സർട്ടിഫിക്കറ്റ് വിതരണം, പഠന പ്രവർത്തനങ്ങളുടെ വിലയിരുത്തൽ, ക്ലാസ് PTA, കുട്ടികളുടെ കലാപരിപാടികൾ എന്നിവ നടത്തി, രക്ഷകർത്താക്കൾക്കായി പ്രശസ്ത സൈക്കോളജിസ്റ്റ് ശ്രീമതി സന്ധ്യ “നമുക്ക് വളരാം നന്നായി വളർത്താം” എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി, ശ്രീ സുകുമാരൻ,പ്രവീൺ, സൗമ്യ, ബെൻസി, അമൃത, ഇൻഷാ, അശ്വതി, ഹണി, സുനിജ, റിയ, തുടങ്ങിയ അധ്യാപകർ പരിപാടികൾക്ക് നേതൃത്വം നൽകി.
