നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി നാട് കടത്തി. മഞ്ഞള്ളൂർ കാപ്പ് മടക്കത്താനം ഭാഗത്ത് ഇടശ്ശേരിപറമ്പിൽ വീട്ടിൽ അമൽ കൃഷ്ണ (30) യെയാണ് കാപ്പ ചുമത്തി ആറു മാസക്കാലത്തേക്ക് നാട് കടത്തിയത്. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി. ഐ. ജി തോംസൺ ജോസ് ആണ് ഉത്തരവിട്ടത്. വാഴക്കുളം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കൊലപാതക ശ്രമം, ദേഹോപദ്രവം ഏൽപ്പിക്കൽ, സ്ത്രീകൾക്കെതിരെയുള്ള അതിക്രമം, അതിക്രമിച്ചു കടക്കൽ തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയായിരുന്നു ഇയാൾ. കഴിഞ്ഞ ജൂൺ ജൂലൈ മാസങ്ങളിൽ വാഴക്കുളം പോലീസ് രജിസ്റ്റർ ചെയ്ത രണ്ട് അടിപിടി കേസുകളിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.
