Connect with us

Hi, what are you looking for?

CRIME

പതിനൊന്ന് ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാനത്തൊഴിലാളി പോലീസ് പിടിയില്‍

 

പെരുമ്പാവൂര്‍: പതിനൊന്ന് ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയില്‍. ആസാം നാഗൗണ്‍ സ്വദേശി മുജീബ് റഹ്‌മാന്‍ (31)നെയാണ് പെരുമ്പാവൂര്‍ പോലീസ് പിടികൂടിയത്. വ്യാഴാഴ്ച രാത്രി പന്ത്രണ്ടരയോടെ മാറമ്പിള്ളിയില്‍ മയക്കുമരുന്ന് വില്‍പ്പനക്കെത്തിച്ചപ്പോള്‍ കയ്യോടെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചെറിയ ഡപ്പികളിലാക്കി അതിഥിത്തൊഴിലാളികളുടെ ഇടയിലായിരുന്നു കച്ചവടം. മുംബെയില്‍ നിന്നാണ് മയക്കുമരുന്ന് എത്തിച്ചതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ആസാമിലും കേരളത്തിലും കേസുകളില്‍ പ്രതിയായ ഇയാള്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു. ഇന്‍സ്‌പെക്ടര്‍ ടി.എം സൂഫി, എസ്.ഐമാരായ റിന്‍സ്.എം തോമസ്, പി.എം റാസിഖ്, എല്‍ദോ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

You May Also Like

error: Content is protected !!