കോതമംഗലം: താലൂക്ക് മർക്കന്റയിൽ സഹകരണ സംഘത്തിന്റെ 14-ാമത് വാർഷികപൊതുയോഗം കോതമംഗലം ജെ.വി. ആഡിറ്റോറിയത്തിൽ വച്ച് നടന്നു. സംഘം പ്രസിഡന്റ് വി.വി. ജോണി അദ്ധ്യക്ഷത വഹിച്ച പൊതുയോഗം കോതമംഗലം എം.എൽ.എ. ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു. സംഘം വൈസ് പ്രസിഡന്റ് കെ.എം. പരീത് സ്വാഗതം പറഞ്ഞു. 2023 ലെ മികച്ച സിനിമ കഥാകൃത്തിനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് ലഭിച്ച ആദർശ് സുകുമാരൻ, നീന്തൽ പരിശീലകൻ ബിജു തങ്കപ്പൻ, ഇലക്ട്രിക് ലൈനിൽ നിന്നും ഷോക്കേറ്റ കരാർത്തൊഴിലാളിയെ അതിസാഹസികമായി രക്ഷപെടുത്തിയ റഷീദ് വി.എ., പ്രസാദ് എ.കെ., സംസ്ഥാന സ്കൂൾ കായിക മേളയിലെ വേഗരാജാവ് അൻസ്വാഫ് കെ. അഷ്റഫ്, ജില്ലാ സ്കൂൾ കായിക മേളയിൽ ഡിസ്കസ്ത്രോയിൽ സ്വർണ്ണവും ഷോട്പുട്ടിൽ വെങ്കലവും നേടിയ ആരോമൽ ബിനു, ഇരുകൈകളും ബന്ധിച്ച് വേമ്പനാട് കായലിൽ 4.5 കിലോമീറ്റർ ദൂരം നീന്തി വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോഡ്സ് നേടിയ ലയ ബി. നായർ, എസ്സ്.എസ്സ്.എൽ.സി. പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ ഇമ സന്തോഷ്, പ്ലസ്ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ സാഹിറ കെ. സിദ്ദിഖ്, അപർണ്ണ ബാബു, പ്രണവ് എം.എസ്. തുടങ്ങിയവരെ യോഗത്തിൽ വച്ച് ആദരിച്ചു. സംഘം സെക്രട്ടറി മനോജ് കെ.എസ്. റിപ്പോർട്ടും വരവുചിലവു കണക്കുകളും അവതരിപ്പിച്ചു. സംസ്കൃത സർവ്വകലാശാല മുൻ ജോയിന്റ് രജിസ്ട്രാർ ഡോ. ജേക്കബ്ബ് ഇട്ടൂപ്പ്, മുനിസിപ്പൽ കൗൺസിലർ കെ.എ. നൗഷാദ്, സംഘം ഭരണസമിതിയംഗങ്ങളായ ഇ.വി. മോൻസി, സന്തോഷ്കുമാർ സി.കെ., ഇ.റ്റി. രാജൻ, മഞ്ജു സാബു, ഷെഫിൻ അലി, വിനോജ് ആദായി, ശാരി അനിൽകുമാർ എന്നിവർ സംസാരിച്ചു. ഭരണസമിതിയംഗമായ എൻ.ബി. യൂസഫ് യോഗത്തിന് നന്ദി പറഞ്ഞു.