നെല്ലിക്കുഴി :ഇരുമലപ്പടി ബിഎംഎസ് ചുമട് തൊഴിലാളി യൂണിറ്റിലെ രണ്ടു തൊഴിലാളികൾ കൂടി രാജി വെച്ച് ഐ എൻ റ്റി യു സി യിൽ ചേർന്നു, ഇതോടെ BMS ഇരുമലപ്പടി യൂണിറ്റിൽ തൊഴിലാളികൾ ഇല്ലാതായി.
വെറുപ്പിന്റെയും, വിദ്വേഷത്തിന്റെയും, വർഗീയ വിഷം ചീറ്റുന്ന സംഘ് പരിവാർ നാടിനെ വർഗീയമായി ചേരിതിരിച്ചു തമ്മിലടിപ്പിക്കുകയും സാമൂഹിക വ്യവസ്ഥിതി തകർക്കുകയും ചെയ്യുന്ന കേന്ദ്ര സർക്കാരിന്റെ തൊഴിലാളി ദ്രോഹ നടപടികളിൽ പ്രതിഷേധിച്ചുകൊണ്ടും പതിറ്റാണ്ടുകളായി
ബിജെപിയുടെ തൊഴിലാളി സംഘടനയായ BMS – ൽ പ്രവർത്തിച്ചിരുന്ന തൊഴിലാളികളായ kk തങ്കപ്പൻ കുര്യാപ്പാറമോളത്ത്, TK ഷിജു തട്ടാരത്തിൽ എന്നിവരാണ് രാജി വെച്ച് INTUC യിൽ ചേർന്നത്
മതേതര കാഴ്ച്ചപ്പാടും തൊഴിലാളികളുടെ നന്മക്കായി നിലകൊള്ളുകയും ചെയ്യുന്ന INTUC യിലും മാതൃസംഘടനയായ ഇന്ത്യൻ നാഷണൽ കോൺഗ്രസിലും ചേർന്ന് പ്രവർത്തിക്കുവാൻ തീരുമാനിച്ചതായി തൊഴിലാളികൾ അറിയിച്ചു.
INTUC ഇരുമലപ്പടി യൂണിറ്റ് പ്രസിഡൻ്റ് എം വി റെജി അദ്ധ്യക്ഷനായ ചടങ്ങ് INTUC ജില്ലാ വൈസ് പ്രസിഡൻ്റ് ശ്രീമതി. ചന്ദ്രലേഖ ശശിധരൻ ഉദ്ഘാടനം നിർവ്വഹിച്ചു.
കോൺഗ്രസ് നെല്ലിക്കുഴി മണ്ഡലം പ്രസിഡൻ്റ് അലി പടിഞ്ഞാറേച്ചാലിൽ പ്രവർത്തകരെ ഷാൾ അണിയിച്ച് സ്വീകരിച്ചു.
പരീത് പട്ടമ്മാവുടി, സീതി മുഹമ്മദ്, അജീബ് ഇരമല്ലൂർ,രഹന നൂറുദ്ദീൻ.അനിൽ രാമൻ നായർ, ഇല്യാസ് മണക്കാട്ട്, KP അബ്ബാസ്,KP കുഞ്ഞ്. ബഷീർ ചിറങ്ങര, ഇബ്രാഹിം എടയാലി,സിന്ധു ചന്ദ്രൻ,നൗഫൽ കാപ്പുചാലി, ഷക്കീർ പാണാട്ടിൽ, KP ചന്ദ്രൻ എന്നിവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.