കോതമംഗലം:- വാരപ്പെട്ടി ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലെ അടുക്കള പച്ചക്കറി തോട്ടത്തില്‍ കുട്ടിക്കര്‍ഷകര്‍ വിളവെടുത്തു. വിത്തു നടീല്‍ മുതല്‍ വിളവെടുപ്പു വരെയുള്ള ഒരോ ഘട്ടങ്ങളിലും കുട്ടികളുടെ സജീവ സാന്നിധ്യത്തോടെയാണ് സ്‌കൂളില്‍ ജൈവ പച്ചക്കറി കൃഷി നടത്തിയത്. പീച്ചിങ്ങ, പയര്‍, വെണ്ട, തക്കാളി, ഇഞ്ചി, മഞ്ഞള്‍, കോവല്‍, വാഴ, ഫലവൃക്ഷങ്ങള്‍ എന്നിവയാണ് സ്‌കൂള്‍ വളപ്പില്‍ കൃഷിയിറക്കിയിരിക്കുന്നത്.വെള്ളം കോരി നനച്ച് വളര്‍ത്തി പാകമായ പച്ചക്കറികള്‍ വിളവെടുക്കാനും കുട്ടികള്‍ തന്നെ ആവേശത്തോടെ മുന്നിലുണ്ടായിരുന്നു. പറിച്ചെടുക്കുന്ന വിഷരഹിത പച്ചക്കറികള്‍ സ്‌കൂളിലെ ഉച്ചഭക്ഷത്തിനു വേണ്ടിയാണ് ഉപയോഗിക്കുന്നത്.
സ്‌കൂളില്‍ നടന്ന വിളവെടുപ്പ് മഹോത്സവം വാരപ്പെട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെചന്ദ്രശേഖരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ പ്രിയ സന്തോഷ് അധ്യക്ഷ വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ എം സെയ്ദ്,വാരപ്പെട്ടി കൃഷി ഓഫീസര്‍ സൗമ്യ സണ്ണി, ബിന്‍സി ജോണ്‍, സുഭാഷ് ഇ. എ, ബിനി തോമസ്, ബിജോ കെ കെ തുടങ്ങിയവര്‍ പങ്കെടുത്തു.പഞ്ചായത്തിന്റെ ജൈവ കൃഷി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായാണ് വാരപ്പെട്ടി സ്‌കൂളില്‍ കൃഷി ആരംഭിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് PK ചന്ദ്രശേഖരന്‍ നായര്‍ പറഞ്ഞു. പഠനത്തിന്റെ ഭാഗമായി പച്ചക്കറി കൃഷിയുടെ ഒരോ ഘട്ടങ്ങളിലും കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കിയാണ് മുന്നോട്ടു പോയതെന്ന് സ്‌കൂള്‍ HM ബിജോ K K പറഞ്ഞു.കൃഷിയുടെ വിളവെടുപ്പില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് വിദ്യാര്‍ത്ഥി അദ്വൈത് പറഞ്ഞു.