കോതമംഗലം: ഭാരത ജനതയും സംയുക്ത പാർലമെന്ററി സമിതിയും ഗൗരവതരമായി ചർച്ച ചെയ്തു കൊണ്ടിരിക്കുന്ന വഖഫ് ഭേദഗതി ബിൽ വരുത്തി വയ്ക്കുന്ന വിനാശങ്ങളെ മുൻനിർത്തി നടത്തപ്പെടുന്ന നീതിക്കുവേണ്ടിയുള്ള തീരദേശ നിവാസികളുടെ സമരം ശക്തമായിരിക്കുന്ന സാഹചര്യത്തിൽ ‘റവന്യൂ അവകാശങ്ങൾ പുനഃസ്ഥാപിക്കുക’ എന്ന ആവശ്യവുമായി ഭൂസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ കോട്ടപ്പുറം രൂപതയിലെ മുനമ്പത്തു വച്ച് നടത്തപ്പെടുന്ന നിരാഹാര സമരത്തിൽ കോതമംഗലം രൂപത യുവജന പ്രതിനിധികൾ പങ്കെടുക്കുകയും ഐക്യദാർഢ്യം അറിയിക്കുകയും ചെയ്തു.രൂപത അസ്സി.ഡയറക്ടർ ജോർജ് പീച്ചാനികുന്നേൽ,രൂപത പ്രസിഡന്റ് ശ്രീ.ജെറിൻ മംഗലത്തുകുന്നേൽ എന്നിവർ സമരപന്തലിൽ സംസാരിച്ചു.രൂപത ജനറൽ സെക്രട്ടറി കുമാരി.ഹെൽഗ കെ ഷിബു, സംസ്ഥാന സെനറ്റംഗം കുമാരി.അനു ബേബി എന്നിവർ സന്നിഹിതരായിരുന്നു.
 
						
									

 

























































 
								
				
				
			 
 
 
							 
							 
							 
							 
							 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				