Connect with us

Hi, what are you looking for?

NEWS

ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം; പുതിയ ടെണ്ടർ ക്ഷണിക്കാൻ കിറ്റ്കോയ്ക്ക് നിർദ്ദേശം നൽകിയതായി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിയമസഭയിൽ 

കോതമംഗലം : ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മാണത്തിന്റെ
പുതിയ ടെണ്ടർ ക്ഷണിക്കാൻ കിറ്റ്കോയ്ക്ക് നിർദ്ദേശം നൽകിയതായി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എംഎൽഎയുടെ ചോദ്യത്തിനു മറുപടി ആയിട്ടാണ് മന്ത്രി ഇക്കാര്യം സഭയിൽ വ്യക്തമാക്കിയത്. കോതമംഗലം ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മാണവുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സങ്ങൾ നീക്കുന്നതിനെ സംബന്ധിച്ചും, സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ ആയി നിശ്ചയിച്ചിട്ടുള്ള കേരള ഇൻഡസ്ട്രിയൽ ആൻഡ് ടെക്നിക്കൽ കൺസൾട്ടൻസി ഓർഗനൈസേഷന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചകളെ സംബന്ധിച്ചും, സ്റ്റേഡിയത്തിന്റെ നിർമ്മാണ പ്രവർത്തികൾ വേഗത്തിൽ ആരംഭിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ആന്റണി ജോൺ എം എൽ എ യുടെ ചോദ്യത്തിന് മറുപടി ആയിട്ടാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.16.03.2018 ലെ സര്‍ക്കാര്‍ ഉത്തരവ്‌ (സാധാനം.)

38/2018/കാ.യു.വ പ്രകാരം കിഫ്ബി സഹായത്തോടെ കോതമംഗലം ചേലാട്‌ അന്താരാഷ്ട്ര സ്റ്റേഡിയം നിര്‍മ്മിക്കുന്നതിനായി ഭരണാനുമതി നല്‍കിയിരുന്നു. പ്രസ്തുത പദ്ധതിയുടെ നിര്‍മ്മാണത്തിന്റെ സ്പെഷ്യൽ പര്‍പ്പസ്‌ വെഹിക്കിള്‍ (എസ്. പി.വി )ആയി M/s. കിറ്റ്‌കോയെ ആണ്‌ ചുമതലപ്പെടുത്തിയി ട്ടുള്ളത്‌. ടി പദ്ധതിയില്‍ പ്രധാനമായും നാച്ചുറല്‍ ഫുട്‌ബോള്‍ ടര്‍ഫ്‌,8 ലെയിന്‍ 400 മീറ്റർ സിന്തറ്റിക്‌ ട്രാക്ക്‌, പവിലിയന്‍ ബില്‍ഡിംഗ്‌, ചെയ്ഞ്ചിങ് റൂം എന്നീ ഘടകങ്ങളാണ്‌ ഉള്‍പ്പെടുത്തിയിട്ടുള്ളത്‌. പദ്ധതിയുടെ ആരംഭത്തില്‍ 15.83 കോടി രൂപയുടെ സാമ്പത്തികാനുമതിയും, 15.74 കോടി രൂപയുടെ സാങ്കേതികാനുമതിയും ലഭിച്ചിട്ടുണ്ട്.ടി പദ്ധതി 03.11.2022-ന്‌ കിറ്റ്‌കോ ടെണ്ടര്‍ ചെയ്തെങ്കിലും , ബിഡുകള്‍ ലഭിക്കാത്തതിനാല്‍ നിരവധി തവണ റീ -ടെണ്ടര്‍ ചെയ്യേണ്ടിവന്നതിനുശേഷമാണ്‌ അംഗീകൃത ബിഡുകള്‍ ലഭിച്ചത്‌. കൂടാതെ പഞ്ചായത്ത്‌ മുഖേന നടത്തേണ്ട അതിര്‍ത്തി നിര്‍ണയ നടപടികള്‍ വൈകിയതും പദ്ധതി ആരംഭിക്കുവാന്‍ തടസ്സമുണ്ടാക്കി. പിന്നീട്‌ 20.01.2024-ന്‌ ടെണ്ടര്‍ അക്സപ്റ്റൻസ് കമ്മറ്റിയില്‍ (TAC ) ടെണ്ടര്‍ ഡോക്യൂമെന്റ്‌സ്‌ അവതരിപ്പിച്ചു . എല്ലാ ബിഡറുമാരുടെയും ഒറിജിനല്‍ ഡോക്യുമെന്റ്‌ സമര്‍പ്പിക്കുവാന്‍ കമ്മിറ്റി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ ഒറിജിനല്‍ ഡോക്യുമെന്റ്‌ സമര്‍പ്പിക്കുവാന്‍ കിറ്റ്‌ക്കോ ബിഡര്‍ക്ക്‌ കത്ത്‌ നല്‍കിയെങ്കിലും മറുപടി ലഭിച്ചില്ല. കൂടാതെ ബിഡ്‌ വാലിഡിറ്റി പിരീഡ്‌ അവസാനിക്കുകയും ചെയ്തു. ആയതിനാൻ ടി ടെണ്ടര്‍ റദ്ദ്‌ ചെയ്ത്‌ പുതിയ ടെണ്ടര്‍ ക്ഷണിക്കുന്നതിന്‌ അനുമതി നല്‍കണമെന്ന്‌ അപേക്ഷച്ചതിന്‍ പ്രകാരം ആയതിന്‌ അനുമതി നല്‍കിയിട്ടുണ്ട്‌. തുടര്‍ന്ന്‌ പുതിയ ടെണ്ടര്‍ ക്ഷണിച്ച്‌ പ്രസ്തുത പദ്ധതി എത്രയും വേഗം നടപ്പിലാക്കാന്‍ എസ്‌.പി.വി ആയ കിറ്റ്കോയ്ക്ക്‌ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതായി മന്ത്രി വി അബ്ദുറഹിമാൻ നിയമസഭയിൽ അറിയിച്ചു.

You May Also Like

NEWS

പല്ലാരമംഗലം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 26 ലക്ഷംരൂപ ചെലവഴിച്ച് യാഥാർത്ഥ്യമാക്കിയ കുടിവെള്ള പദ്ധതി ആൻ്റണിജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ഖദീജ മുഹമ്മദ് അദ്ധ്യക്ഷയായി. വൈസ്പ്രസിഡൻ്റ് ഒ ഇ അബ്ബാസ് മുഖ്യപ്രഭാഷണം...

NEWS

കോതമംഗലം:ആന്റണി ജോൺ എം എൽ എ യുടെ ശ്രമഫലമായി കുടമുണ്ട പാലം അപ്പ്രോച്ച് റോഡ് യാഥാർത്ഥ്യമാകുന്നു. 2014 -16 കാലയളവിൽ അശാസ്ത്രീയമായി സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്ക് നിർമ്മിച്ച പാലത്തിന്റെ അപ്പ്രോച്ച് റോഡാണിപ്പോൾ യാഥാർത്ഥ്യമാകാൻ...

NEWS

കവളങ്ങാട്: ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് കെയർ പദ്ധതിയുടെ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. കവളങ്ങാട് ഗ്രാമപഞ്ചായത്ത് നേര്യമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ ആരംഭിച്ച പാലിയേറ്റീവ് കെയർ പദ്ധതിയുടെ രണ്ടാം യൂണിറ്റിന്റെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : ആന്റണി ജോൺ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 20 ലക്ഷം രൂപ ചിലവഴിച്ചു നിർമ്മാണം പൂർത്തീകരിച്ച വെള്ളാരം കുത്ത് സബ് സെന്റർ നാടിന് സമർപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ...

NEWS

കോതമംഗലം : കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് വികസന സദസ്സ് സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എ സിബി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ...

NEWS

കോതമംഗലം:ചേലാടിന്റെ ഹൃദയഭാഗത്ത് നൂറു വർഷത്തിലേറെയായി ആയിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നുകൊണ്ട് നിലകൊള്ളുന്ന പിണ്ടിമന ഗവ. യു പി സ്കൂളിന് പുതിയ കെട്ടിടം എന്ന ദീർഘകാലത്തെ സ്വപ്നം പൂവണിയുകയാണ്. ബഡ്ജറ്റിൽ ഉൾപ്പെടുത്തി അനുവദിച്ച ഒരു കോടി...

NEWS

കോതമംഗലം:എറണാകുളം ജില്ലാ പഞ്ചായത്ത് മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ പേരിൽ സ്മാരക ഓഡിറ്റോറിയം ചെറുവട്ടൂർ മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ഒരുങ്ങുന്നു. ശിലാസ്ഥാപന കർമ്മം ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : എറണാകുളം ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ മുടക്കി നെല്ലിക്കുഴി പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ നിർമ്മാണം പൂർത്തീകരിച്ച കൊമ്പൻപാറ കുടിവെള്ള പദ്ധതിയും, 15 ലക്ഷം രൂപ ചിലവഴിച്ച് നവീകരിച്ച കാപ്പ്...

NEWS

കോതമംഗലം : പിണ്ടിമന പഞ്ചായത്തിൽ വികസന സദസ് സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളിൽ ചേർന്ന ചടങ്ങിൽആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു.പിണ്ടിമന പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എസ് എം അലിയർ മാഷ്...

NEWS

കോതമംഗലം :എം എൽ എ യുടെ ആസ്തി വികസന ഫണ്ടുപയോഗിച്ച് വാങ്ങിയ സ്കൂൾ ബസ് തൃക്കാരിയൂർ ഗവൺമെന്റ് എൽ പി സ്കൂളിന് കൈമാറി. പുതിയതായി വാങ്ങി നൽകിയ സ്കൂൾ ബസ്സിൽ ആന്റണി ജോൺ...

NEWS

കോതമംഗലം : എറണാകുളം റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവം ആരംഭിച്ചു. ആന്റണി ജോൺ എം. എൽ. എ. ഉദ്ഘാടനം ചെയ്തു. കോതമംഗലം നഗരസഭ ചെയർമാൻ കെ. കെ. ടോമി അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌...

NEWS

കോതമംഗലം : കവളങ്ങാട് സർവീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസ് കെട്ടിടത്തിൽ ഇവോക്ക് ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് സ്റ്റേഷനും ടൂറിസം വിവരസഹായ കേന്ദ്രവും ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. അതിനോട് അനുബന്ധിച്ച്...

error: Content is protected !!