കോതമംഗലം : കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ കബറടിങ്ങിയിരിക്കുന്ന എൽദോ മാർ ബസേലിയോസ് ബാവ 339 വർഷം മുൻപ് കോതമംഗലം കോഴിപ്പിള്ളിയിൽ എത്തിയപ്പോൾ ബാവയെ ചെറിയ പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് ചക്കാലക്കുടി നായർ വഴികാട്ടി യതിൻ്റെ സ്മരണക്കായി അവരുടെ തലമുറക്കാരൻ പി എസ്
സുരേഷ് തൂക്ക്
വിളക്കേന്തി വൈദികരുടെ മുന്നിൽ നടന്നു നീങ്ങി.
ബാവയുടെ ഓർമപ്പെരുന്നാളിൻ്റെ(കന്നി 20 പെരുന്നാൾ) ആകർഷണമായ പ്രദക്ഷണത്തിലാണ് സുരേഷ് വിളക്കേന്തിയത്. നൂറ്റാണ്ടുകളുടെ പാരമ്പര്യവും പ്രതി ബദ്ധതയുമായി കഴിഞ്ഞ
20 വർഷമായി സുരേഷ് വിളക്കേന്തുന്നു. 20 വർഷം മുൻപ് വരെ സുരേഷിൻ്റെ മുൻ ഗാമികളായിരുന്നു തൂക്ക് വിളക്കേന്തിയിരുന്നത്.
ബ്രസീലിൽ നിന്നും കടലും കരകളും താണ്ടി എൽദോ മാർ ബസേലിയോസ് ബാവ കോതമംഗലം കോഴിപ്പിള്ളി ചക്കാല കുടിയിൽ എത്തിയപ്പോൾ സുരേഷിൻ്റെ മുൻ തലമുറക്കാരായിരുന്നു ബാവ യെ കോതമംഗലത്തേക്ക് വഴികാട്ടിയത്. സുരേഷിൻ്റെ സഹോദരങ്ങൾ അടക്കം പ്രദക്ഷിണത്തിൽ പങ്കെടുത്തു.
ചെറിയ പള്ളിയിൽ നിന്നാരംഭിച്ച പ്രഭക്ഷിണം കിഴക്കേ അങ്ങാടി, കോഴിപ്പിള്ളി കുരിശ്, ചക്കാലക്കുടിയിലെ ബാവായുടെ നാമത്തിലുള്ള ചാപ്പൽ എന്നിവടങ്ങൾ സന്ദർശിച്ച് ധൂപ പ്രാർത്ഥന നടത്തി തിരികെ പള്ളിയിലെത്തി. കോതമംഗലം മേഖല മൊത്രാപ്പോലീത്ത ഏലിയാസ് മോർ യൂലിയോസ് ആശീർവദിച്ചു.
പ്രദക്ഷിണത്തിന് ചെറിയ പള്ളി
വികാരി ഫാ. ജോസ് പരത്തു വയലിൽ,
സഹവികാരിമാരായ ഫാ. ജോസ് തച്ചേത്ത്കുടി, ഫാ. ഏലിയാസ് പൂമറ്റത്തിൽ, ഫാ. ബിജോ കാവാട്ട്, ഫാ. ബേസിൽ ഇട്ടിയാണിയ്ക്കൽ ട്രസ്റ്റിമാരായ ബേബി തോമസ്
ആഞ്ഞിലി വേലിൽ, ഏലിയാസ് വർഗീസ് കീരംപ്ലായിൽ, സലീം ചെറിയാൻ മാലിൽ, പി ഐ
ബേബി പാറേക്കര,ബിനോയി തോമസ് മണ്ണൻചേരി, എബി വർഗീസ് ചേലാട്ട്, ഡോ. റോയി എം ജോർജ് മാലിൽ , കെ കെ ജോസഫ് കരിംകുറ്റി പുറം, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
ഭക്തസംഘടന പ്രവർത്തകർ, സ്ത്രീകളും കുട്ടികളും മുതിർന്നവരും ഉൾപ്പടെ യുള്ള വിശ്വാസികൾ പ്രദക്ഷിണത്തിൽ
പങ്കെടുത്തു. മുത്തുക്കുടകളും കുരിശുകളുമേന്തി പങ്കെടുത്ത പ്രദക്ഷിണം വീക്ഷിക്കാൻ റോഡിന് ഇരുവശവും നാട്ടുകാർ കാത്തു നിന്നു.
പ്രദക്ഷിണം നടന്നു നീങ്ങിയ റോഡിനു ഇരുവശവുമുള്ള വീടുകളിലും സ്ഥാപനങ്ങളിലും മെഴുകു തിരി കത്തിച്ച് പ്രദക്ഷിണത്തിന് ഐക്യ ദാർഡ്യം പ്രഖ്യാപിച്ചു.
വെള്ളിയാഴ്ച രാവിലെ 7 മണിക്ക് പ്രഭാത നമസ്കാരം , 8 മണിക്ക് വിശുദ്ധ മൂന്നിൻമേൽ കുർബാന – മാത്യൂസ് മോർ ഈവാനിയോസ് മെത്രാപ്പോലീത്ത കാർമികത്വം വഹിക്കും. തുടർന്ന്
പാച്ചോർ നേർച്ച, വൈകിട്ട് 4 മണിക്ക് കൊടിയിറങ്ങുന്ന തോടെ 10 ദിവസത്തെ പെരുന്നാൾ സമാപിക്കും.
പെരുന്നാളിൻ്റെ കൊടിയിറങ്ങിയാലും ഒരാഴ്ചക്കാലം പള്ളിയിലേക്ക് വിശ്വാസികൾ കൂട്ടമായി എത്തുന്നത് എല്ലാ വർഷവും പതിവാണ്.