കോതമംഗലം: വന്യജീവി ആക്രമങ്ങൾക്കെതിരെ കേരള കർഷക സംഘത്തിന്റെ നേതൃത്വത്തിൽ കോതമംഗലം ഡിഎഫ്ഒ ഓഫീസ് ഉപരോധനത്തിന് മുന്നോടിയായി മാമലക്കണ്ടം താലിപ്പാറയിൽ നിന്നും പ്രചരണ ജാഥക്ക് തുടക്കം കുറിച്ചു. സിപിഐ എം സംസ്ഥാന സമതി അംഗം എസ് സതീഷ് ഉദ്ഘാടനം ചെയ്തു.കർഷക സംഘം ഏരിയ പ്രസിഡൻ്റ് എ വി ജോർജ് അധ്യക്ഷനായി.
ആൻ്റണി ജോൺ എംഎൽഎ പ്രചരണ ജാഥ ഫ്ലാഗ് ഓഫ് ചെയ്തു. ജാഥ ക്യാപ്ടൻ കെ കെ ശിവൻ , കർഷക സംഘം സംസ്ഥാന സമിതി അംഗം മിനി ഗോപി, പി എൻ കുഞ്ഞുമോൻ, എം വി രാജൻ ,എ ബി ശിവൻ എന്നിവർ സംസാരിച്ചു.
ജാഥ വിവിധ സ്ഥലങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി ശനിയാഴ്ച വൈകിട്ട് കോട്ടപ്പടി ചേറങ്ങനാലിൽ സമാപിക്കും.
കർഷക സംഘം ജില്ലാ പ്രസിഡൻ്റ് ആർ അനിൽ കുമാർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
You May Also Like
NEWS
കോതമംഗലം: കെ എസ് ബി എ കോതമംഗലം താലൂക്ക് 56 മത് വാർഷിക സമ്മേളനം നവംബർ 5 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ടിഎസ് വേലായുധൻ നഗറിൽ (ടി എം ജേക്കബ് മെമ്മോറിയൽ...
NEWS
കോതമംഗലം : കഴിഞ്ഞവര്‍ഷത്തെ ദേശീയ സ്‌കൂള്‍ കായികമേളയിലെ സുവര്‍ണ നേട്ടത്തിനു പിന്നാലെ ഇക്കുറിയും എസ്. അഭിനവിന് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ നീന്തലില്‍ മീറ്റ് റെക്കോഡ്. കോതമംഗലം എം. എ. കോളേജ് നീന്തൽ കുളത്തിൽ...
NEWS
കോതമംഗലം: ആദ്യമായി ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിച്ചിട്ടുള്ള കേരള സ്കൂൾ കായിക മേളയുടെ ആദ്യ യിനങ്ങളിലൊന്നായ നീന്തൽ മത്സരങ്ങൾ കോതമംഗലത്ത് ആരംഭിച്ചു. കോതമംഗലം എം എ കോളേജിലാണ് സ്വിമ്മിംഗ് മത്സരങ്ങൾ നടത്തുന്നത്. 92 ഇനങ്ങളിൽ...
NEWS
കോതമംഗലം: ഒളിമ്പിക്‌സ് മാതൃകയില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ ഭാഗ്യ ചിഹ്നം അണ്ണാറക്കണ്ണന്‍ തക്കുടു മേളയുടെ വലിയ ആകര്‍ഷണമായി മാറുന്നു. പൊതു വിദ്യാഭ്യാസ വകുപ്പിലെ വിഎച്ച്എച്ച്എസ്ഇ വിഭാഗം ഉദ്യോഗസ്ഥനായ വിനോജ് സുരേന്ദ്രനാണ്...