Connect with us

Hi, what are you looking for?

NEWS

മോൺ. ജോർജ് കുരുക്കൂർ അന്തരിച്ചു

കോതമംഗലം: കോതമംഗലം രൂപതാ വൈദികനും പ്രമുഖ ചരിത്രകാരനും ബഹുഭാഷാ പണ്ഡിതനുമായിരുന്ന മോൺ. ജോർജ് കുരുക്കൂർ (83) അന്തരിച്ചു. മാറാടി കുരുക്കൂർ ഔസേപ്പ്-അന്നമ്മ ദമ്പതിമാരുടെ മകനാണ്.
1968 മാർച്ച് 15-ന് പൗരോഹിത്യം സ്വീകരിച്ചു. മുതലക്കോടം, കല്ലൂർക്കാട്, പൈങ്ങോട്ടൂർ എന്നീ പള്ളികളിൽ അസിസ്റ്റന്റ് വികാരിയായും, കുത്തുപാറ, ചെല്ലിയാംപാറ, തെന്നത്തൂർ, നടുക്കര, ചാലാശ്ശേരി, പള്ളിക്കാമുറി, പെരുമ്പ ള്ളിച്ചിറ ഇടവകകളിൽ വികാരിയായും സേവനമനുഷ്ഠിച്ചു. മുതലക്കോടം അക്വിനാസ് കോളേജ് അധ്യാപകനായിരുന്നു. 1990 മുതൽ 2021 വരെ കേരള കത്തോലിക്കാസഭ ആസ്ഥാന കാര്യാലയമായ പി.ഒ.സി.യിൽ അപ്പസ്തോലിക പ്രബോധനങ്ങളുടെ വിവർത്തകനായി സേവനമനുഷ്ഠിച്ചു.

മംഗലപ്പുഴ സെമിനാരിയിലും കാർമൽ ഗിരി സെമിനാരിയിലും കോതമംഗലം സെയ്ൻ്റ് ജോസഫ് മൈനർ സെമിനാരിയിലും അധ്യാപകനായിരുന്നു. ചരിത്ര ഗവേഷണം, വിവർത്തനം എന്നീ രംഗങ്ങളിലെ സമഗ്ര സംഭാവന പരിഗണിച്ച് 2016-ൽ ഫ്രാൻസിസ് മാർപാപ്പ മോൺസിഞ്ഞോർ പദവി നൽകി ആദരിച്ചു.
സഹോദരങ്ങൾ: കെ.ഒ. ചാക്കോ (റിട്ട. പ്രധാനാധ്യാപകൻ, ഗവ. ഈസ്റ്റ് ഹൈസ്കൂൾ, മൂവാറ്റുപുഴ), കെ.ഒ. സ്റ്റീഫൻ (റിട്ട. പ്രധാനാധ്യാപകൻ, സെയ്റ് മേരീസ് ഹൈസ്കൂൾ, മാങ്കുളം), മാത്യു ടി. ജോസഫ് (റിട്ട. മാനേജർ, ജില്ലാ സഹകരണ ബാങ്ക്, എറണാകുളം).
സഹോദരൻ മാത്യു ടി. ജോസഫിന്റെ ഭവനത്തിൽ നാളെ ബുധനാഴ്ച രാവിലെ 10-ന് സംസ്കാരശുശ്രൂഷയുടെ ആദ്യഭാഗവും തുടർന്ന് 11 മുതൽ മാറാടി സെയ്ന്റ് ജോർജ് പള്ളിയിൽ പൊതുദർശനത്തിനും ശുശ്രൂഷ യ്ക്കും ശേഷം 2-ന് സംസ്കാരം.

You May Also Like

error: Content is protected !!