കോതമംഗലം: ബ്ലോക്ക് പഞ്ചായത്തിൽ കിലയുടെ നേതൃത്വത്തിൽ ജാഗ്രത സമിതി അംഗങ്ങൾക്കായി ആരംഭിച്ച ദ്വിദിന പരിശീലന പരിപാടി പ്രസിഡൻ്റ് പി.എ.എം ബഷീർ ഉദ്ഘാടനം ചെയ്തു. സ്ത്രീകൾക്കും, കുട്ടികൾക്കും എതിരെ നടക്കുന്ന അതിക്രമങ്ങൾ തടയുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ രൂപീകരിച്ചിട്ടുള്ള ജാഗ്രത സമിതികളുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായിട്ടാണ് കിലയുടെ നേതൃത്വത്തിൽ രണ്ട് ദിവസം നീണ്ട് നിൽക്കുന്ന പരിശീലന സംഘടിപ്പിച്ചിരിക്കുന്നത്. ബ്ലോക്ക് പരിധിയിലുള്ള പത്ത് പഞ്ചായത്തിലെയും,നഗരസഭയിലെയും അങ്കണവാടി ടീച്ചർമാർ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഓരോ വാർഡിൽ നിന്നും ഉള്ള ജാഗ്രത സമിതി കൺവീനർ മാർ എന്നിവരാണ് പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നത്.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഡയാന നോബി അധ്യക്ഷത വഹിച്ചു. കീരംപാറ പഞ്ചായത്ത് പ്രസിഡൻ്റ് മാമച്ചൻ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ മാരായ ജോമി തെക്കേക്കര,സാലി ഐപ്,ജയിംസ് കോറബേൽ അംഗങ്ങളായ നിസ മോൾ ഇസ്മായിൽ, റ്റി.കെ കുഞ്ഞുമോൻ, പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ മഞ്ജു സാബു, കില കോഡിനേറ്റർമാരായ സംഗീത ശക്തി, പി.കെ വർഗീസ് ,എന്നിവർ പ്രസംഗിച്ചു.കില റിസോർസ് പേഴ്സൺ മാരായ ജിനില റഷീദ്,ഡോ. പി. എസ് സുബിൻ എന്നിവർ നേത്യത്വം നൽകും.
