കോതമംഗലം:മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ നവീകരിച്ച എമർജൻസി ഡിപ്പാർട്ട്മെൻ്റ് ഉത്ഘാടനം ഓഗസ്റ്റ് 19ന് വൈകിട്ട് 5 മണിക്ക് അഭി.എബ്രഹാം മോർ സേവറിയോസ് മെത്രാപ്പോലീത്ത
നിർവഹിച്ചു.മാർ തോമ ചെറിയപളളി വികാരി ഫാ.ജോസ് പരത്തുവയലിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോതമംഗലം എംഎൽഎ ആൻ്റണി ജോൺ മുഖ്യ അതിഥി ആയിരുന്നു.നവീകരിച്ച എമർജൻസി ഡിപ്പാർട്മെന്റിൽ ട്രയാജ് വിഭാഗം കൂടി ഉൾപെടുത്തി റെഡ് സോൺ, യെൽലോ സോൺ, ഗ്രീൻ സോൺ
എന്നിങ്ങനെ രോഗത്തിന്റെ ലക്ഷണങ്ങളെ അടിസ്ഥാനമാക്കി തിരിച്ചിരിക്കുന്നു.
എം ബി എം എം അസോസിയേഷൻ വൈസ് പ്രസിഡൻ്റ് ബാബു മാത്യു കൈപ്പിള്ളിൽ, മുനിസിപ്പൽ കൗൺസിലർമാരായ കെ. എ നൗഷാദ്, പി.ആർ ഉണ്ണികൃഷ്ണൻ, മുനിസിപ്പൽ പ്രതിപക്ഷ നേതാവ് എ.ജി ജോർജ്,എം ബി എം എം അസോസിയേഷൻ സെക്രട്ടറി ബിനോയ് തോമസ് മണ്ണഞ്ചേരി, ബി എം എം അസോസിയേഷൻ ട്രഷറർ ഡോ.റോയ് ജോർജ് മാലിയിൽ,മാർ തോമാ ചെറിയ പള്ളി ട്രസ്റ്റിയായ സലിം ചെറിയാൻ,എം ബി എം എം ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ തോമസ് മാത്യു, ഡോ. അഫാൻ കെ അക്ബർ, എന്നിവർ പങ്കെടുത്തു.