Connect with us

Hi, what are you looking for?

NEWS

സന്തോഷ്ട്രോഫി കേരള ഫുട്ബോൾ ടീം സഹപരിശീലകനായി എംഎ കോളേജ് കായിക വകുപ്പ് മേധാവി പ്രൊഫ. ഹാരി ബെന്നി

കോതമംഗലം : 2024-25 വർഷത്തെ സന്തോഷ് ട്രോഫി ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിനുള്ള കേരള സംസ്ഥാന ടീമിന്റെ പരിശീലകരായി
തൃശൂർ സ്വദേശിയും,മംഗലാപുരം യെനെപോയ യൂണിവേഴ്സിറ്റി യുടെയും,ജൂനിയർ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെയും പരിശീലകനുമായ
ബിബി തോമസിനേയും , സഹ പരിശീലകനായി പ്രൊഫ. ഹാരി ബെന്നിയേയും കേരള ഫുട്ബോൾ അസോസിയേഷൻ തിരഞ്ഞെടുത്തു.
സെപ്റ്റംബറിൽ പാലായിൽ വച്ച് നടക്കുന്ന സംസ്ഥാന ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ നിന്നും, മറ്റു സംസ്ഥാന ചാമ്പ്യൻഷിപ്പുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന താരങ്ങളെ അണിനിരത്തി കൊണ്ടായിരിക്കും ഈ വർഷത്തെ കേരളത്തിന്റെ സന്തോഷ് ട്രോഫി ടീം തിരഞ്ഞെടുപ്പ്.

ഇത് രണ്ടാം തവണയാണ് ഹാരി ബെന്നിയെ സംസ്ഥാന സീനിയർ ടീമിന്റെ സഹപരിശീലകനായി നിയോഗിക്കുന്നത്. കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ കായിക വിഭാഗം മേധാവിയാണ് പ്രൊഫ.ഹാരി ബെന്നി. കഴിഞ്ഞവർഷം നടന്ന കേരള പ്രീമിയർ ലീഗിൽ സാറ്റ് തിരൂരിനെ ഫൈനലിൽ എത്തിക്കുകയും ടീം മികച്ച പ്രകടനം കാഴ്ചവച്ചുകൊണ്ട് ഐ ലീഗ് തേർഡ് ഡിവിഷനിലേക്ക് യോഗ്യത നേടുകയും ചെയ്തത് ഹാരിയുടെ പരിശീലന മികവിലായിരുന്നു . കൂടാതെ എം ജി സർവകലാശാല ഫുട്ബോൾ ടീമിനെ ദേശീയതലത്തിൽ നേട്ടങ്ങൾ കൈവരിക്കുന്നതിൽ സുപ്രധാനമായ പങ്കുവഹിക്കുകയും ചെയ്തു. എം ജി സർവ്വകലാശാല ചരിത്രത്തിൽ ആദ്യമായി ദേശീയ കിരീടം ഖേലോ ഇന്ത്യ ചാമ്പ്യൻഷിപ്പ് നേട്ടത്തിലൂടെ കൈവരിക്കുമ്പോൾ ടീമിന്റെ മുഖ്യപരിശീലകനായിരുന്നു ഇദ്ദേഹം . ഇതിനോടകം തന്നെ ഫുട്ബോൾ പരിശീലകർക്കായുള്ള ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ ബി ലൈസൻസ് സർട്ടിഫിക്കറ്റുകളും, ഗോൾകീപ്പിംഗ് പരിശീലകനായി ലെവൽ- 2 സർട്ടിഫിക്കറ്റുകളും ഇദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.

2018 മുതൽ കോതമംഗലം മാർ അത്തനേഷ്യസ് കോളേജിനെ പ്രൊഫഷണൽ ലീഗിലേക്ക് എത്തിക്കുന്നതിലും കോതമംഗലത്തിന്റെ മണ്ണിൽ പ്രൊഫഷണൽ ഫുട്ബോളിന് തുടക്കം കുറിക്കുന്നതിലും പ്രൊഫ. ഹാരി ബെന്നി എന്ന നാൽപതുകാരന്റെ പങ്ക് വളരെ വലുതാണ്. കോതമംഗലം മാർ ബേസിൽ സ്കൂളിലെ ജിമ്മി ജോസഫ് എന്ന കായിക അധ്യാപകനിലൂടെ ഫുട്ബോൾ ജീവിതം ആരംഭിച്ച ഇദ്ദേഹം തുടർന്ന് സംസ്ഥാന ചാമ്പ്യൻഷിപ്പുകളിലും, യൂണിവേഴ്സിറ്റി മത്സരങ്ങളിലും, ദേശീയ മത്സരങ്ങളിലും കുപ്പായം അണിഞ്ഞിട്ടുണ്ട്.
2014 ലാണ് കോതമംഗലം എം.എ കോളേജിൽ കായിക അധ്യാപകനായി പ്രവേശിക്കുന്നത്. 2017 മുതലുള്ള കാലയളവിൽ എം. എ ഫുട്ബോൾ അക്കാദമിയുടെ ഉദയവും കോതമംഗലത്തിന് സ്വന്തമായ ഒരു പ്രൊഫഷണൽ ക്ലബ്ബും വളർത്തിയെടുക്കുകയും കേരള ചരിത്രത്തിൽ ആദ്യമായി ഒരു കോളേജ് ടീമിനെ പ്രൊഫഷണൽ ലീഗിൽ എത്തിക്കുകയും, തുടർന്ന് മൂന്നുവർഷക്കാലം അതിൽ മികച്ച മുന്നേറ്റം നടത്തുവാനും എം എ ഫുട്ബോൾ അക്കാദമിക്ക് സാധിച്ചു. ഈ കാലയളവിൽ നിരവധി താരങ്ങൾ ഈ പരിശീലന കളരിയിൽ നിന്നും കേരളത്തിലെയും ഇന്ത്യയിലെയും പ്രമുഖ ക്ലബ്ബുകളിലേക്ക് ചേക്കേറുവാൻ അത് കാരണമായി തീർന്നു.
തന്റെ നേട്ടങ്ങൾക്കും വളർച്ചയ്ക്കും എന്നും സുപ്രധാനമായ പങ്കു വഹിച്ചത് എം എ കോളേജ് ആണെന്ന് ഹാരി സാക്ഷ്യപ്പെടുത്തുന്നു.
പൈങ്ങോട്ടൂർ ചെട്ടിയാംകുടിയിൽ കുടുബംഗാമാണ്. ഭാര്യ വിനീത. മക്കൾ :ഹെവിൻ, ഹന്ന

You May Also Like

NEWS

കോതമംഗലം: ചാരായം വാറ്റുന്നതിനായി സൂക്ഷിച്ച വാഷ് പിടികൂടി. കുട്ടമ്പുഴ എക്സൈസ് റേഞ്ച് അസിസ്റ്റന്റ് ഇൻസ്പെക്ടർ കെ.എ. നിയാസിന്റെ നേതൃത്വത്തിൽ മാമലക്കണ്ടത്ത് നടത്തിയ റെയ്ഡിലാണ് 35 ലിറ്റർ വാഷ് പിടികൂടിയത്. മാമലക്കണ്ടം വട്ടക്കുഴി ജോർജിനെ...

NEWS

കോതമംഗലം: കീരമ്പാറ പഞ്ചായത്തിലെ പുന്നേക്കാട്, പാലമറ്റം മേഖലകളിലെ കാട്ടാന ശല്യം പരിഹരിക്കുന്നതിനായുള്ള ഫെൻസിംഗ് നിർമ്മാണം ആരംഭിച്ചു. വനംവകുപ്പ് 93 ലക്ഷം രൂപ ചെലവഴിച്ചാണ് ഫെൻസിംഗ് നിർമ്മിക്കുന്നത്. ഭൂതത്താൻകെട്ട് കുട്ടിക്കൽ മുതൽ ഓവുങ്കൽ വരെ...

NEWS

പോത്താനിക്കാട്: ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മാര്‍ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവയ്ക്ക് പോത്താനിക്കാട് സെന്‍റ് മേരീസ് യാക്കോബായ പള്ളിയില്‍ സ്വീകരണം നല്‍കും. ڔപോത്താനിക്കാട് മേഖലയിലെ 10 പള്ളികള്‍ ചേര്‍ന്നാണ് സ്വീകരണം ഒരുക്കുന്നത്. നാളെ...

NEWS

കോതമംഗലം: കീരംപാറ സെൻ്റ് സെബാസ്റ്റ്യൻസ് ഇടവക മാതൃവേദി യൂണിറ്റ് വിവിധങ്ങളായ പരിപാടികളോടെ മാതൃദിനം ആചരിച്ചു. വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കൽ പ്രത്യേക ദിവ്യബലി അർപ്പിച്ച് പ്രോഗ്രാമുകൾക്ക് തുടക്കം കുറിച്ചു. ദിവ്യബലിക്ക് മുന്നോടിയായി മാതൃവേദി...

NEWS

പോത്താനിക്കാട്: കര്‍ഷക കോണ്‍ഗ്രസ് മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പോത്താനിക്കാട് കൃഷിഭവന് മുന്‍പില്‍ ധര്‍ണ നടത്തി. സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെയും, നാളികേര കര്‍ഷകരെ സഹായിക്കുന്നതിന് ലോകബാങ്ക് നല്‍കിയ 139 കോടി...

NEWS

കോതമംഗലം: കോതമംഗലം കെഎസ്ആര്‍ടിസിഡിപ്പോക്ക് സമീപമെത്തിയാല്‍ മൂക്ക് പൊത്താതെ കടന്നുപോകാന്‍ കഴിയില്ല. ഹൈറേഞ്ച് ബസ് സ്റ്റാന്റ് ബില്‍ഡിംഗില്‍ നിന്നും മിനി സിവില്‍ സ്റ്റേഷനില്‍ നിന്നും ഒഴുകിയെത്തുന്ന മലിന ജലം ഒഴുക്ക് തടസ്സപ്പെട്ടതുമൂലം കെട്ടി കിടക്കുകയാണ്...

NEWS

കോതമംഗലം : കോഴിപ്പിള്ളി ലിറ്റിൽ ഫ്ലവർ ചർച്ചിൽ ഇടവക ദിനാഘോഷം സംഘടിപ്പിച്ചു. ഇടവക ദിനാഘോഷത്തിന്റെ ഭാഗമായി കുടുംബ കൂട്ടായ്മകളുടെ വാർഷികവും സൺഡേ സ്കൂൾ വാർഷികവും സംയുക്തമായി ഒരുക്കിയിരുന്നു.ചടങ്ങ് ആന്റണി ജോൺ എം എൽ...

NEWS

ഷാനു പൗലോസ് കോതമംഗലം: യാക്കോബായ സുറിയാനി സഭയിലെ സന്യസ്ഥ വൈദികനായ ഫാ.ടോണി കോര വട്ടേക്കാട്ടിന് അപൂർവ്വ നേട്ടം. അമേരിക്കയിലെ ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽ രണ്ട് വർഷത്തെ മാസ്റ്റർ ഓഫ് തിയോളജിക്കൽ സ്റ്റഡീസിന് സ്കോളര്‍ഷിപ്പോടെ പ്രവേശനം...

NEWS

കോതമംഗലം : കേരള കോ – ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷന്റെ താലൂക്ക് സമ്മേളനം നടന്നു. കുത്തുകുഴി സർവീസ് സഹകരണ ബാങ്കിന്റെ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സമ്മേളനം ആന്റണി ജോൺ എം എൽ...

NEWS

കോതമംഗലം : ഒഴിവാക്കപ്പെട്ടവരുടെ ഭൂരിപക്ഷ കേരളം എന്നവിഷയത്തിൽ കേരളത്തിലെ 111 കർഷക സംഘടനകളുടെ നേതൃത്വത്തിൽ മുവാറ്റുപുഴ നെസ്റ്റിൽ നടന്ന കർഷക മഹാപഞ്ചായത്ത് അവസാനിച്ചു. മെയ് 10, 11 തിയതികളിലായി നടന്ന കർഷക മഹാ...

CHUTTUVATTOM

കോതമംഗലം : പ്ലാവിൽ ചക്കയിടാൻ കയറിയ മധ്യവയസ്ക്കൻ വീണ് മരിച്ചു . കോട്ടപ്പടി ഉപ്പുകണ്ടം വെട്ടിക്കാടൻ ബെന്നി വർഗീസ് (52) ആണ് ഞായറാഴ്ച്ച രാവിലെ താമസിക്കുന്ന വീടിന് സമീപത്തെ പ്ളാവിൽ നിന്ന് വീണത്...

CRIME

കോതമംഗലം : എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോണും സംഘവും കുട്ടമ്പുഴ വില്ലേജിൽ, മാമലകണ്ടം കരയിൽ, കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ മാമല കണ്ടെത്ത് ഒരു വീട്ടിൽ നിന്നുമാണ് ചാരായം വാറ്റുന്നതിനുള്ള 150 ലിറ്റർ വാഷ്,...

error: Content is protected !!