Connect with us

Hi, what are you looking for?

NEWS

കോതമം​ഗലം ടൗണിൽ ഇനി ഭാരവാഹനങ്ങൾക്ക് വിലക്ക്: സൈൻ ബോർഡുകൾ സ്ഥാപിച്ചു

കോതമം​ഗലം : ടൗണിൽ ഇനി ഭാരവാഹനങ്ങൾക്ക് വിലക്ക്. വിവിധ ഭാഗങ്ങളിൽ ന​ഗരത്തിൽ സൈൻ ബോർഡുകൾ സ്ഥാപിച്ചു. നഗരത്തിലെ അപകടസാധ്യത കുറയ്ക്കുന്നതിനും ​ഗതാ​ഗതക്കുരുക്ക് ഒഴിവാക്കുന്നതിനുമായിട്ടാണ് കോതമംഗലം ട്രാഫിക്ക് പോലീസ് ന​ഗരത്തിൽ പുതിയ സൈൻ ബോർഡുകൾ സ്ഥാപിക്കുന്നത്.
മൂവാറ്റുപുഴ, ഇടുക്കി, പെരുമ്പാവൂർ ഭാ​ഗത്ത് നിന്ന് വരുന്ന ഹെവിവാഹനങ്ങൾ ഇനി മുതൽ കോതമം​ഗലം ന​ഗരത്തിലൂടെ കടന്നുപോകാൻ പാടു ഇതല്ല. കൊച്ചി -ധധുഷ്കോടി ദേശീയപാത വഴി വരുന്ന ഭാരവാഹനങ്ങൾ
ടൗൺ ടച്ച് ചെയ്യാതെ ഇടുക്കി എറണാകുളം മൂവാറ്റുപുഴ ഭാ​ഗത്തേക്ക് പോകാനുള്ള സൈൻ ബോർഡ് വിമല​ഗിരി ജം​ഗ്ഷനിൽ സ്ഥാപിച്ചു.

മൂവാറ്റുപുഴ ഭാ​ഗത്ത് നിന്ന് വരുന്ന ഭാരവാഹനങ്ങൾ വിമല​ഗിരി ജം​ഗ്ഷനിൽ നിന്ന് തങ്കളം ബൈപ്പാസ് വഴിയാണ് ഇടുക്കി പെരുമ്പാവൂർ ഭാ​ഗങ്ങളിലേക്ക് പോകേണ്ടത്. ഇടുക്കിയിൽ നിന്ന് വരുന്ന വാഹനങ്ങൾ അരമന ജം​ഗ്ഷനിൽ നിന്ന് ബൈപ്പാസിലൂടെ തങ്കളത്തെത്തിയാണ് ആലുവ പെരുമ്പാവൂർ മൂവാറ്റുപുഴ ഭാ​ഗത്തേക്ക് പോകേണ്ടത്. കൂടാതെ കോതമം​ഗലം പോലീസ് സ്റ്റേഷന് സമീപം മലയൻകീഴിലേക്കുള്ള പോക്കറ്റ് റോഡും പള്ളിത്താഴം ധർമ​ഗിരി ആശുപത്രി റോഡും വൺവേ ആക്കും. മലയൻ കീഴിൽ നിന്ന് വരുന്ന വാഹനങ്ങളെ പോക്കറ്റ് റോഡിൽ അനുവദിക്കില്ല ഇവിടെ നോ എൻട്രി ബോർഡ് സ്ഥാപിക്കും. ടൗണിൽ നടപ്പാക്കുവാൻ ഉദ്ദേശിക്കുന്ന മറ്റ് ക്രമീകരണങ്ങളെ കുറിച്ച് ആലോചിച്ച് തീരുമാനിക്കുമെന്ന് കോതമംഗലം
ട്രാഫിക്ക് പോലീസ് എസ്എച്ച് ഒ
സിപി ബഷീർ പറഞ്ഞു.

You May Also Like

NEWS

കോതമംഗലം: പുസ്തകങ്ങളെ പ്രാണനായി കണ്ട്, വീടിനുള്ളില്‍ത്തന്നെ അറിവിന്റെ വലിയൊരു ലോകം തീര്‍ത്തിരിക്കുകയാണ് ചിത്രകാരനായ രാജന്‍ കെ. ജോണ്‍. കോതമംഗലം നങ്ങേലിപ്പടി കുന്നപ്പിള്ളില്‍ അറുപത്തിമൂന്നുകാരനായ രാജന്‍ വായനയുടെ ലോകത്തേക്ക് ചുവടുവെച്ചിട്ട് ഇപ്പോള്‍ 55 വര്‍ഷം...

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടി, പിണ്ടിമന പഞ്ചായത്തുകളിലെ ജനവാസകേന്ദ്രങ്ങളില്‍ ദിവസങ്ങളായി കാണപ്പെട്ട പിടിയാനയെ സ്‌പെഷ്യല്‍ ഡ്രൈവിലൂടെ പെരിയാര്‍ കടത്തിവിട്ടു. പഴയ ഭൂതത്താന്‍കെട്ടിലൂടെ പുഴനീന്തി ആന ഭൂതത്താന്‍കെട്ട് ഡാമിന് താഴെയെത്തി. ആദ്യമായിട്ടാണ് കാട്ടാന ഡാമിന് താഴെ എത്തിയത്....

CRIME

കോതമംഗലം: എക്‌സൈസ് വകുപ്പിന്റെ ലഹരി വേട്ടയായ ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ കോതമംഗലത്ത് കഞ്ചാവുമായി ഒരാള്‍ അറസ്റ്റില്‍. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രമോദ് എംപിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കോതമംഗലം പീസ് വാലിക്ക്...

CHUTTUVATTOM

കോതമംഗലം: വേട്ടാമ്പാറ, കുളങ്ങാട്ടുകുഴി , ഭൂതത്താൻകെട്ട് പ്രദേശങ്ങളിൽ തുടർച്ചയായുണ്ടാകുന്ന കാട്ടാന, ഉൾപ്പടെയുള്ള വന്യജീവികളുടെ നിരന്തര ആക്രമണത്തിൽ വ്യാപകമായ കൃഷി നാശവും സംഭവിക്കുന്നു . ഈ അടുത്ത ദിവസം പുലിയും ഇറങ്ങി.ജനങ്ങൾ പുറത്തിറങ്ങാൻ കഴിയാതെ...

CHUTTUVATTOM

കോതമംഗലം: താലൂക്ക് ആശുപത്രിക്ക് മുമ്പില്‍ റോഡിനോട് ചേര്‍ന്നുള്ള ഓടയില്‍ മലിനജലം കെട്ടിക്കിടന് കൊതുക് പെരുകി രോഗങ്ങൾ പടർത്തുന്നു. വെള്ളം ഒഴുകിപോയിക്കൊണ്ടിരുന്ന ഓടയുടെ ഒരു ഭാഗം സ്വകാര്യവ്യക്തി മൂടുകയും ഓടക്ക് മുകളില്‍ മതില്‍കെട്ടി കയ്യേറുകയും...

NEWS

കോതമംഗലം: എക്സൈസ് സർക്കിൾ, റേഞ്ച് ഓഫീസുകളുടെ നേതൃത്വത്തിൽ കോതമംഗലം മാർ അത്തനേഷ്യസ്‌ കോളേജ് എൻ .എസ്.എസ് ,എൻ .സി .സി യൂണിറ്റുകളുടെ സഹകരണത്തിൽ പുകയില വിരുദ്ധ ബോധവൽക്കരണ റാലി നടത്തി.മുനിസിപ്പൽ കൗൺസിലർ സലിം...

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടി വടക്കുംഭാഗം ഭാഗത്ത് വീടിന് വെളിയില്‍ അഴിച്ചുവിട്ട നായകുട്ടിയെ കടിച്ചു കൊന്നത് കാട്ടുപൂച്ചയെന്ന് അധികൃതർ. അജ്ഞാത ജീവി നായയെ കടിച്ചു കൊന്നുവെന്നായിരുന്നു  പ്രദേശത്ത് പരന്നത്. മുട്ടത്തുപാറ കൊറ്റാലില്‍ സാബുവിന്റെ നാല് മാസം...

CRIME

കോതമംഗലം: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മൂന്ന് പേരെ പിടികൂടി. കോതമംഗലം കുത്തുകുഴി നെടുമ്പനകുടി ജഗദീഷ് (48), മലയകീഴ് ഒളിക്കമാലി രാജേഷ് തോമസ് (45), വാരപ്പെട്ടി കോഴിപ്പിള്ളി കളപ്പുറത്ത് രാജേഷ്...

ACCIDENT

കോതമംഗലം: പിടവൂര്‍ മൈലാടുംപാറയിലെ ക്വാറിയില്‍ കംപ്രസര്‍ വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ തൊഴിലാളി മരിച്ചു. മീരാന്‍ സിറ്റി നറുക്കിയില്‍ ബെന്നി ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ക്വാറിയിലെത്തിയ ബെന്നി ജോലി ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്....

NEWS

കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളില്‍ നിരന്തരം ഭീഷണിയായി മാറിയ പിടിയാനയെ ഉള്‍വനത്തിലേക്ക് തുരത്താന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ ജി. പ്രിയങ്കക്ക് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി നിവേദനം നല്‍കി....

NEWS

കോതമംഗലം: കോട്ടപ്പടിയില്‍ അജ്ഞാത ജീവി നായയെ കടിച്ചു കൊന്നതയി പരാതി. കോട്ടപ്പടി, മുട്ടത്തുപാറ സ്വദേശി സാബുവിന്റെ വളര്‍ത്തുനായയെയാണ് അജ്ഞാത ജീവി കടിച്ചു കൊന്നത്. ഇന്ന് പുലര്‍ച്ചെ നാലോടെ പ്രദേശവാസികള്‍ ശബ്ദം കേട്ടിരുന്നു. പിന്നീട്...

NEWS

കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ കാട്ടാനശല്യം വര്‍ധിച്ചിട്ടും പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് വാര്‍ഡ് മെമ്പറുടെ ഒറ്റയാള്‍ സമരം. എല്‍ഡിഎഫ് പ്രതിനിധിയായ പ്രിന്‍സ് ജോണാണ് കുളങ്ങാട്ടുകുഴി കവലയില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നത്. രണ്ട്...

error: Content is protected !!